യെമനിലെ ജയിലില്‍ വധശിക്ഷ വിധിച്ച നിമിഷപ്രിയയെ അമ്മ പ്രേമകുമാരി ഇന്നലെ കുടിക്കാഴ്ച നടത്തി. ഉച്ചയ്ക്ക് ശേഷം ജയിലിലെ പ്രത്യേക മുറിയിലായിരുന്നു വികാരനിര്‍ഭരമായ കൂടിക്കാഴ്ച. മകള്‍ക്കൊപ്പം ഭക്ഷണം കഴിക്കാനും ഒരുമിച്ചിരിക്കാനും പ്രേമകുമാരിക്ക് ജയില്‍ അധികൃതര്‍ അനുമതി നല്‍കിയിരുന്നു.