വ്യാജ സർട്ടിഫിക്കറ്റ് കേസിൽ സ്വപ്ന സുരേഷ് ഇന്ന് കോടതിയിൽ..
വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി സ്പേസ് പാർക്കിലെ ജോലി നേടിയ കേസിൽ സ്വപ്ന സുരേഷ് ഇന്ന് കോടതിയിൽ ഹാജരാകും. ഇന്ന് കോടതി അവധിയാണെങ്കിലും കേസ് പരിഗണിക്കണം എന്ന് കാട്ടി സ്വപ്‌ന സുരേഷ് സമർപ്പിച്ച ഹർജി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കും. സ്പേസ് പാർക്കിലെ നിയമനത്തിനായി വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നൽകിയെന്നാരോപിച്ച് കന്റോൺമെന്റ് പോലീസ് രജിസ്റ്റർ ചെയ്‌ത കേസിലാണ് സ്വപ്‌ന സുരേഷ് ഇന്ന് ഹാജരാവുക. കേസിൽ സ്വപ്ന സുരേഷ് ഒന്നാം പ്രതിയും, പഞ്ചാബ് സ്വദേശി സച്ചിൻ ദാസ് രണ്ടാം പ്രതിയുമാണ്.കേസിൽ പോലീസ് സമർപ്പിച്ച കുറ്റപത്രം കോടതി നേരത്തെ അംഗീകരിച്ചിരുന്നു.