അടഞ്ഞുകിടക്കുന്ന ഫ്ളാറ്റിലെ താമസക്കാരനെന്ന് കാണിച്ച് വോട്ടർ പട്ടികയിൽ ചേർത്തുവെന്ന് പരാതിയുമായി എൽഡിഎഫ്
തൃശൂരിൽ അനധികൃതമായി വോട്ടർ ലിസ്റ്റിൽ ചേർത്തെന്ന പരാതിയുമായി എൽഡിഎഫ്. തൃശ്ശൂർ പൂങ്കുന്നത് അടഞ്ഞുകിടക്കുന്ന ഫ്ളാറ്റിലെ താമസക്കാരൻ എന്ന് കാണിച്ച് നിരവധി പേര് വോട്ടർ പട്ടികയിൽ ചേർത്തുവെന്നാണ് പരാതി. 73 പേരുടെ വോട്ടുകൾ ഇത്തരത്തിൽ പട്ടികയിൽ ചേർത്തുവെന്നാണ് എൽഡിഎഫിന്റെ ആരോപണം.
തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്ലിപ്പ് കൊടുക്കാനെത്തിയപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് വോട്ടർപട്ടികയിലുള്ള ആളുകളെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കണ്ടെത്താനായില്ല. ഇതോടെ വോട്ടർ പട്ടികയിൽ പേര് ചേർത്ത ബിഎൽഒയോടും തഹസിൽദാരോടും സ്ഥലത്തണമെന്ന് എൽഡിഎഫ് ആവശ്യപ്പെട്ടിട്ടുണ്ട്. സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം എംകെ കണ്ണൻ, കൗൺസിലർ പികെ സാജൻ എന്നിവരുടെ നേതൃത്വത്തിൽ എൽഡിഎഫ് പ്രവർത്തകർ ഫ്ലാറ്റിനു മുന്നിൽ തമ്പടിച്ചിരിക്കുകയാണ്.