കെകെ ശൈലജക്കെതിരെ ‘റാണിയമ്മ’ എന്ന പരാമർശം; ഫേസ്ബുക്ക് അക്കൗണ്ടിനെതിരെ കേസെടുത്ത് പോലീസ്
വടകര എൽഡിഎഫ് സ്ഥാനാർത്ഥി കെകെ ശൈലജക്കെതിരായ സൈബർ അധിക്ഷേപ പരാർശത്തിൽ പൊലീസ് കേസെടുത്ത്. റാണിയമ്മ എന്ന പരാമർശത്തിനെതിരെയാണ് കോഴിക്കോട് റൂറൽ സൈബർ പൊലീസ് സ്വമേധയ കേസെടുത്തത്. വിനിൽ കുമാർ എന്ന ഫേസ്ബുക്ക് അക്കൗണ്ടിനെതിരെയാണ് കേസെടുത്തിരിക്കുന്നത്.
റാണിയമ്മ പരാമർശം നടത്തി വ്യക്തിഹത്യ നടത്തുകയും, സ്ഥാനാർത്ഥിയെക്കുറിച്ച് വോട്ടർമാർക്കിടയിൽ അവമതിപ്പ് ഉണ്ടാക്കി എന്നതുൾപ്പെടെ വകുപ്പിൽ എഫ്‌ഐആർ ചാർജ് ചെയ്തിട്ടുണ്ട്. കലാപാഹ്വാനം, സ്ത്രീകളെ അധിക്ഷേപിക്കൽ വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസവും സമാന രീതിയിൽ പരാതികൾ കോഴിക്കോട് സൈബർ പൊലീസിൽ ലഭിക്കുകയും കേസെടുക്കുകയും ഉണ്ടായിരുന്നു. നിലവിൽ ഒമ്പതോളം കേസുകൾ ഇതുമായി ബന്ധപ്പെട്ട് പൊലീസ് എടുത്തിട്ടുണ്ട്.