പാലയിൽ റോഡ് മുറിച്ചു കടക്കുന്നിടെ അപകടം; അങ്കണവാടി അധ്യാപിക മരിച്ചു

0

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാർ ഇടിച്ചു ഗുരുതരമായി പരുക്കേറ്റ അങ്കണവാടി അധ്യാപിക മരിച്ചു. പാലാ കണ്ണാടിയുറുമ്പ് കളപ്പുരക്കൽ തൊട്ടിയിൽ ആശാ സയനൻ(56) ആണ് മരിച്ചത്. പാലാ നഗരസഭ 20ാം വാർഡ് ടൗൺ അങ്കണവാടി ടീച്ചർ ആയിരുന്നു ആശ.

രണ്ട് ദിവസം മുൻപാണ് അപകടം പറ്റിയത്. പാലാ മൂന്നാനി ഭാഗത്ത് വെച്ചായിരുന്നു അപകടം. അപകടത്തിൽ ആശയുടെ വാരിയെല്ലുകൾ ഒടിഞ്ഞിരുന്നു, ആന്തരിക അവയവങ്ങൾക്കും ഗുരുതരമായ പരിക്കേറ്റിരുന്നു. മാർ ശ്ലീവ മെഡിസിറ്റിയിൽ ചികിത്സയിരിക്കെയാണ് മരണം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *