കഴക്കൂട്ടം ബിയർ പാർലർ സംഘർഷം; ഒന്നാം പ്രതിയെ തിരിച്ചറിഞ്ഞു പൊലീസ്
കഴക്കൂട്ടത്ത് ബിയർ പാർലർ സംഘർഷത്തിലെ ഒന്നാംപ്രതിയെ പൊലീസ് തിരിച്ചറിഞ്ഞു. ചിറയിൻകീഴ് സ്വദേശിയും കൊലക്കേസ് പ്രതിയുമായ അഭിജിത്താണ് യുവാക്കളെ കുത്തി പരിക്കേൽപ്പിച്ചത്. 2021 ൽ ചിറയിൻകീഴ് സ്റ്റേഷൻ പരിധിയിൽ മുടപുരത്ത് അജിത് കൊല കേസിലെ ഒന്നാം പ്രതിയാണ് അഭിജിത്ത്.
കഴക്കൂട്ടത്തെ ഒരു ജിമ്മിൽ ട്രെയിനറായി ജോലി നോക്കി വരികയായിരുന്ന അഭിജിത്തിനായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി. നിലവിൽ കസ്റ്റഡിയിലെടുത്തവരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അഭിജിത്തിനെ പൊലീസ് തിരിച്ചറിഞ്ഞത്. കേസിലെ മറ്റു പ്രതികൾക്കായും പൊലീസ് തിരച്ചിൽ വ്യാപകമാക്കി.