4000ത്തോളം സ്ക്രീനുകളില്‍ 99 രൂപയ്‌ക്ക് സിനിമ കാണാം

0

മുംബൈ: സിനിമ ആസ്വാദകർക്ക് സന്തോഷ വാര്‍ത്ത. രാജ്യത്തെമ്പാടുമുള്ള 4000ത്തോളം സിനിമ സ്ക്രീനുകളില്‍ മെയ് 31ന് 99 രൂപയ്‌ക്ക് സിനിമ കാണാൻ അവസരം. മൾട്ടിപ്ലക്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ (എംഎഐ) സിനിമ ലൗവേര്‍സ് ഡേയായി മെയ് 31 ആചരിക്കുന്നതിനോട് അനുബന്ധിച്ചാണ് ഈ കിടിലൻ ഓഫര്‍. പിവിആര്‍ ഇനോക്സ്, സിനിപോളിസ്, മിറാജ് സിനിമാസ് ഉൾപ്പടെ വിവിധ മള്‍ട്ടിപ്ലെക്സ് ചെയിനുകളില്‍ ഈ ഓഫര്‍ ലഭ്യമാകും എന്നാണ് വിവരം.

മാര്‍ച്ച് മാസം മുതല്‍ വിവിധ ഭാഷകളിലും ബോളിവുഡ‍ിലും വലിയ റിലീസുകള്‍ ഇല്ലാത്ത കാരണം തീയറ്ററുകള്‍ വലിയ പ്രതിസന്ധിയിലായ അവസ്ഥയിലാണ് സിനിമ ലൗവേര്‍സ് ഡേ നടത്തുന്നത്. പൊതുതിരഞ്ഞെടുപ്പ് വലിയ റിലീസുകളെ സാരമായി ബാധിച്ചിട്ടുണ്ട്. എന്നാല്‍ ജൂണ്‍ മാസത്തില്‍ വന്‍ റിലീസുകള്‍ പ്രഖ്യാപിച്ചത് കൊണ്ട് തീയറ്റര്‍ സിനിമ വ്യവസായം വലിയ പ്രതീക്ഷയിലാണ്. അതിന് മുന്നോടിയായി അളുകളെ തീയറ്ററിലേക്ക് എത്തിക്കാനാണ് സിനിമ ലൗവേര്‍സ് ഡേ നടത്തുന്നത് എന്നാണ് എംഎഐ വൃത്തങ്ങള്‍ പറയുന്നത്.

എല്ലാ പ്രായത്തിലുള്ള പ്രേക്ഷകരെയും തിയേറ്ററുകളിലേക്ക് ഒരുമിച്ച് എത്തിക്കുക എന്നതാണ് ഈ ദിനം ആചരിക്കുന്നതിന്‍റെ പ്രധാന ലക്ഷ്യം. ഉത്തരേന്ത്യയില്‍ ഉൾപ്പടെ ചൂടിനെ മറികടക്കാൻ മൾട്ടിപ്ലക്സുകൾ ആളുകള്‍ തിരഞ്ഞെടുത്തേക്കും. കഴിഞ്ഞ വർഷം ദേശീയ സിനിമാ ദിന പരിപാടിയിൽ കുടുംബങ്ങള്‍ അടക്കം വലിയൊരു വിഭാഗം സിനിമ കാണാൻ എത്തിയിരുന്നു

Spread the love

Leave a Reply

Your email address will not be published. Required fields are marked *