9 വയസുകാരനെ ഷെഡ്ഡിലെത്തിച്ച് പീഡിപ്പിച്ചു; 26 കാരന് 20 വര്‍ഷം കഠിന തടവ്

0

കോഴിക്കോട്: ഒന്‍പത് വയസ്സുകാരനായ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി. തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി പുരയിടം വീട്ടില്‍ ബിനോയി(26)യെയാണ് 20 വര്‍ഷം കഠിന തടവിനും 41,000 രൂപ പിഴയൊടുക്കാനും കോടതി ശിക്ഷ വിധിച്ചത്.

 

കൊയിലാണ്ടി ഫാസ്റ്റ്ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് കെ. നൗഷാദലിയുടേതാണ് ശിക്ഷ വിധി. 2022ല്‍ കോഴിക്കോട് മൂടാടി മുത്തായം ബീച്ചിലാണ് സംഭവം നടന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *