ഭാര്യയ്ക്ക് നേരെ വധശ്രമം :75 കാരൻ അറസ്റ്റിൽ
കണ്ണൂർ :പുതുവർഷത്തിൽ ഭാര്യയെ വാക്കത്തി കൊണ്ട് വെട്ടിക്കൊല്ലാൻ ശ്രമം. കൊളവല്ലൂർ നൂഞ്ഞാമ്പ്രയിലെ മരുതോൾ കരിയാടൻ കുഞ്ഞിരാമനാണ് ഭാര്യ നാണിയെ (66) വെട്ടിയത് .
ഗുരുതരമായി പരിക്കേറ്റ നാണി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽചികിത്സയിലാണ്. പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. സാമ്പത്തിക പ്രശ്‌നത്തെച്ചൊല്ലി ഇവർ തമ്മിൽ വാക്കേറ്റം നടന്നിരുന്നതായി അയലവാസികൾ പറയുന്നു.
അതിനുശേ ഷമാണ് ഉറങ്ങിക്കിടന്ന ഭാര്യയെ ഇയാൾ അക്രമിച്ചത്.കൊളവല്ലൂർ സി.ഐ: കെ. സുമിത്ത്കുമാറും സംഘവുമാണ് പ്രതിയെ അറസ്റ്റു ചെയ്തത്…….