പാപ്പിനിശേരിയിൽ 70കാരനെ ബന്ധുക്കള്‍ വീട്ടില്‍ നിന്നും ഇറക്കി വിട്ടതായി പരാതി

കണ്ണൂർ: 35 വർഷം സ്വന്തം ഭാര്യയ്ക്കും മക്കള്‍ക്കു വേണ്ടി ഗള്‍ഫില്‍ ജീവിച്ച 70 വയസുകാരനെ ബന്ധുക്കള്‍ വീട്ടില്‍ നിന്നും ഇറക്കി വിട്ടതായി പരാതി.പാപ്പിനിശേരി കീച്ചേരിയില്‍ പുതിയാണ്ടിയില്‍ ഹാഷി മാണ് ഭാര്യയ്ക്കും മക്കള്‍ക്കു മെതിരെ അതീവ ഗുരുതരമായ ആരോപണവുമായി രംഗത്തു വന്നത്.
2011 ല്‍ ഭാര്യയ്ക്കും മക്കള്‍ക്കും തൻ്റെ ജീവിത സമ്പാദ്യമായ മൂന്ന് കോടി വില വരുന്ന ഇരുനില വീടും 17 സെൻ്റ് സ്ഥലവും ദാനാധാര പ്രകാരം ഹാഷിം എഴുതി കൊടുക്കുകയായിരുന്നു. കുടുംബ കോടതി തനിക്ക് ജീവിത ചെലവ് കൊടുക്കാൻ വിധിച്ചുവെങ്കിലും അതുപ്രകാരം തരാൻ മകൻ തയ്യാറാകുന്നില്ലെന്നും ഹാഷിം ആരോപിച്ചു.ദാനാധാര നിശ്ചയാധാരത്തില്‍ തനിക്ക് താമസിക്കുവാനും ആദായമെടുക്കുവാനും അധികാരമുണ്ടെങ്കിലും മൂന്ന് മക്കളും വീട്ടില്‍ കയറ്റാതെ ഭീഷണിപ്പെടുത്തി ഓടിച്ചു വിടുകയാണ് പതിവെന്നും ഇദ്ദേഹം പറഞ്ഞു.
2019ല്‍ ഹൃദയാഘാതമുണ്ടായ താൻ ഇപ്പോള്‍ ചികിത്സയിലാണെന്നും ഹാഷിം വ്യക്തമാക്കി. ഈ കാര്യത്തില്‍ കണ്ണൂർ സിറ്റി പൊലി സില്‍ പരാതി നല്‍കിയെങ്കിലും പൊലിസ് നടപടി സ്വീകരിച്ചില്ലെന്നും ഹാഷിം പത്ര സമ്മേളനത്തിൽ ആരോപിച്ചു.