7/11-ട്രെയിൻ ബോംബ് സ്ഫോടന കേസ് : ചോദ്യങ്ങൾ ബാക്കിയാക്കുന്ന വിധി!

2006 ജൂലൈ 11 ന് വൈകുന്നേരം മഹേന്ദ്ര പിതാലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. മിക്ക ദിവസങ്ങളെയും പോലെ, വടക്കോട്ട് പോകുന്ന തിരക്കേറിയ ഒരു ലോക്കൽ ട്രെയിനിന്റെ വാതിൽക്കൽ അദ്ദേഹം നിന്നു. വൈകുന്നേരം 6 മണിയോടെ, ട്രെയിൻ ജോഗേശ്വരി സ്റ്റേഷനിലേക്ക് അടുക്കുമ്പോൾ, ഒരു ശക്തമായ സ്ഫോടനം കോച്ചിനെ കീറിമുറിച്ച് അദ്ദേഹത്തെ പുറത്തേക്ക് എറിഞ്ഞു. പിറ്റേന്ന് ആശുപത്രിയിൽ വെച്ച് അദ്ദേഹം ഉണർന്നപ്പോൾ ഇടതുകൈ മുറിച്ചുമാറ്റിയ നിലയിലായിരുന്നു !!!
മഹേന്ദ്ര പിതാലെ
പത്തൊമ്പത് വർഷങ്ങൾക്ക് ശേഷം, തിങ്കളാഴ്ച 7/11 മുംബൈ ട്രെയിൻ ബോംബ് സ്ഫോടനത്തിലെ 12 പ്രതികളെയും ഹൈക്കോടതി കുറ്റവിമുക്തരാക്കിയതോടെ, പിതാലെ ആത്മവേദനയോടെ പറയുന്നു, “ഈ ഒരു ദിവസം നമ്മൾ അനുഭവിച്ച 19 വർഷത്തെ കഷ്ടപ്പാടുകളേക്കാൾ അന്യായമാണ്. ഇവരാണ് കുറ്റവാളികൾ എങ്കിൽ യഥാർത്ഥ കുറ്റവാളികളെ കണ്ടെത്തും എന്നതാണ് എന്റെ ഏക പ്രതീക്ഷ. അന്വേഷണം പരാജയപ്പെട്ടുവെന്ന് എനിക്ക് പൂർണ്ണ ബോധ്യമുണ്ട്.”
മുംബൈ ട്രെയിൻ ബോംബ് സ്ഫോടനകേസ്സിലെ പ്രതികളെ വെറുതേവിട്ടുവെന്ന ഞെട്ടിക്കുന്ന വാർത്ത അറിഞ്ഞ ജീവിച്ചിരിക്കുന്ന ഇരകൾക്കെല്ലാം ഇതേ നിരാശയും അതോടൊപ്പം ക്ഷോഭവുമുണ്ട് അഞ്ച് കുറ്റവാളികൾക്ക് വധശിക്ഷ വിധിച്ച പ്രത്യേക കോടതി വിധി കോടതി റദ്ദാക്കുകയും, അവരുടെ ശിക്ഷ സ്ഥിരീകരിക്കണമെന്ന സർക്കാരിൻ്റെ ആവശ്യം ഹൈക്കോടതി തള്ളുകയും ചെയ്യുമ്പോൾ ബാക്കിയാകുന്നത് “യഥാർത്ഥ പ്രതികൾ ആരെന്ന ” ചോദ്യമാണ്.
2006 ലെ മുംബൈ ട്രെയിൻ സ്ഫോടനക്കേസിലെ 12 പ്രതികളെ ബോംബെ ഹൈക്കോടതി കുറ്റവിമുക്തരാക്കിയതിന് മണിക്കൂറുകൾക്ക് ശേഷം, അവരിൽ എട്ട് പേരെ സംസ്ഥാനത്തെ വിവിധ ജയിലുകളിൽ നിന്ന്
മോചിപ്പിച്ചു.രണ്ടുപേർക്കെതിരെ നിലവിലുള്ള കേസുകൾ കാരണം മോചിപ്പിക്കപ്പെട്ടില്ലെങ്കിലും, പ്രതികളിൽ ഒരാൾ കോവിഡ് -19 മൂലം മരിച്ചു, മറ്റൊരാൾ ഇതിനകം പരോളിൽ പുറത്തിറങ്ങിയിരുന്നു.മറ്റേതെങ്കിലും കേസിൽ തടങ്കലിൽ വയ്ക്കേണ്ടതില്ലെങ്കിൽ എല്ലാ പ്രതികളെയും ഉടൻ മോചിപ്പിക്കാൻ തിങ്കളാഴ്ച രാവിലെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഓരോരുത്തർക്കും 25,000 രൂപയുടെ വ്യക്തിഗത ബോണ്ട് കെട്ടിവയ്ക്കാനും കോടതി നിർദ്ദേശമുണ്ട് .
നേരത്തെ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്ന എഹ്തിഷാം ഖുതുബുദ്ദീൻ സിദ്ദിഖിയും ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട മുഹമ്മദ് അലി ആലം ഷേർ ഷെയ്ക്കും രാത്രി 8 മണിയോടെ നാഗ്പൂർ സെൻട്രൽ ജയിലിൽ നിന്ന് മോചിതരായി.കൂടാതെ മറ്റ് പ്രതികളായ തൻവീർ അഹമ്മദ് മുഹമ്മദ് ഇബ്രാഹിം അൻസാരി, മുഹമ്മദ് മജീദ് മുഹമ്മദ് ഷാഫി, സുഹൈൽ മുഹമ്മദ് ഷെയ്ഖ്, സമീർ അഹമ്മദ് ലത്തീഫുർ റഹ്മാൻ ഷെയ്ഖ് എന്നിവരെ രാത്രി ഒമ്പത് മണിയോടെ അമരാവതി സെൻട്രൽ ജയിലിൽ നിന്ന് വിട്ടയച്ചു.ആസിഫ് ഖാൻ ബഷീർ ഖാനെ പൂനെയിലെ യെർവാഡ ജയിലിൽ നിന്നും മുസമ്മിൽ അതൗർ റഹ്മാൻ ഷെയ്ഖിനെ നാസിക് ജയിലിൽ നിന്നും മോചിപ്പിച്ചു.
ചില പ്രതികൾക്കെതിരെ നിലവിലുള്ള കേസുകൾ കാരണം അവരെ വിട്ടയച്ചില്ല. ഔറംഗാബാദ് ജയിലിൽ കഴിയുന്ന മുഹമ്മദ് ഫൈസൽ അതൗർ റഹ്മാൻ ഷെയ്ഖും നാഗ്പൂർ ജയിലിൽ കഴിയുന്ന നവീദ് ഹുസൈൻ ഖാൻ റഷീദും ഇതിൽ ഉൾപ്പെടുന്നു.കൂടാതെ, കമാൽ അഹമ്മദ് മുഹമ്മദ് വക്കീൽ അൻസാരി 2021 ൽ നാഗ്പൂർ സെൻട്രൽ ജയിലിൽ കോവിഡ്-19 മൂലം മരിച്ചു, അതേസമയം മറ്റൊരു പ്രതിയായ മുഹമ്മദ് സാജിദ് മർഗുബ് അൻസാരി ഇതിനകം പരോളിൽ പുറത്തിറങ്ങിയിരുന്നു.
“രാത്രി 8.30 ഓടെയാണ് ആസിഫിനെ യെർവാഡ ജയിലിൽ നിന്ന് മോചിപ്പിച്ചത്, സഹോദരൻ അദ്ദേഹത്തെ സ്വീകരിച്ചു. സത്യം വിജയിച്ചുവെന്നും നീതി ലഭിച്ചുവെന്നുമുള്ള വികാരം സഹോദരനും ആസിഫും പ്രകടിപ്പിച്ചു” എന്ന് മുസ്ലീം മുൾനിവാസി മഞ്ചിന്റെ പൂനെ ആസ്ഥാനമായുള്ള പ്രവർത്തകൻ അഞ്ജും ഇനാംദാർ പറഞ്ഞു.
“19 വർഷങ്ങൾക്ക് ശേഷം ഇന്ന് ഞങ്ങൾ മോചിതരായി. കോടതിയിലും സ്ഥാപനത്തിലും ഞങ്ങൾക്ക് പൂർണ്ണ വിശ്വാസമുണ്ടായിരുന്നു, അത് പ്രവർത്തിച്ചു. ഞങ്ങൾക്കെതിരായ കേസിൽ ഒന്നുമില്ല. പ്രത്യേക കോടതി തന്നെ ഞങ്ങളെ കുറ്റവിമുക്തരാക്കേണ്ടതായിരുന്നു, പക്ഷേ ഇപ്പോൾ ഹൈക്കോടതി അത് ചെയ്തു. ഞങ്ങൾക്കുവേണ്ടി പ്രവർത്തിച്ച അഭിഭാഷകരോടും ജഡ്ജിമാരോടും ഞങ്ങൾ നന്ദിയുള്ളവരാണ്.”രാത്രി 9 മണിയോടെ അമരാവതി സെൻട്രൽ ജയിലിൽ നിന്ന് മോചിതനായ ശേഷം സുഹൈൽ മുഹമ്മദ് ഷെയ്ഖ് ജയിൽ പരിസരത്തിന് പുറത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
MURALI PERALASSERI