മിഠായി നല്‍കാമെന്ന് പറഞ്ഞ് വിളിച്ചു വരത്തി അഞ്ചു വയസ്സുകാരനെ ലൈംഗിക പീഡനത്തിന് ഇരയാക്കി 52 കാരൻ അറസ്റ്റിൽ

കൊല്ലം: ഏരൂരില്‍ അഞ്ച് വയസുകാരനെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ 52 കാരനെ പോലിസ് അറസ്റ്റ് ചെയ്തു. ആയിരനല്ലൂര്‍ സ്വദേശി ചന്ദ്രശേഖരനാണ് പിടിയിലായത്. മിഠായി നല്‍കാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തി കുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്. പേടിച്ചരണ്ട കുഞ്ഞ് നിലവിളിച്ചു കൊണ്ട് വീട്ടില്‍ വന്ന് വിവരം പറയുക ആയിരുന്നു. വീടിന് സമീപം നില്‍ക്കുകയായിരുന്ന അഞ്ചു വയസുകാരനെ പ്രതിയായ ചന്ദ്രശേഖരന് മിഠായി നല്‍കാമെന്ന് പറഞ്ഞ് അടുത്തേക്ക് വിളിച്ചു വരുത്തി. തുടര്‍ന്ന് പ്രതിയുടെ വീട്ടില്‍ വെച്ച് കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു. ഭയന്ന കുട്ടി കരഞ്ഞു കൊണ്ട് വീട്ടില്‍ മടങ്ങിയെത്തി.
വൈകുന്നേരം ജോലി കഴിഞ്ഞ് മടങ്ങി എത്തിയ അമ്മയോട് കുട്ടി പീഡന വിവരം തുറന്നു പറഞ്ഞു. പിന്നാലെ അമ്മ ഏരൂര്‍ പൊലീസില്‍ പരാതി നല്കി.ഏരൂര്‍ സി ഐ പുഷ്പകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പ്രതിയെ കസ്റ്റഡിയില്‍ എടുത്തു. പോക്സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തി അറസ്റ്റ് രേഖപ്പെടുത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.