കനത്ത മഴയിൽ ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തിൽ;51 വിമാനങ്ങൾ റദ്ദാക്കി
മുംബൈ∙ കനത്ത മഴയിൽ ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ തടസ്സപ്പെട്ടു.
പിന്നാലെ 50 ലധികം വിമാനങ്ങള്‍ റദ്ദാക്കുകയും നിരവധി വിമാനങ്ങൾ വഴിതിരിച്ചു വിടുകയും ചെയ്തു. തിങ്കളാഴ്ച രാവിലെ 11 മണിവരെയാണ് വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ നിർത്തിവച്ചത്. മുംബൈയിലേക്കും തിരിച്ചുമുള്ള 51 വിമാനങ്ങളാണ് റദ്ദാക്കിയത്. 42 ഇൻഡിഗോ വിമാനം, 6 എയർ ഇന്ത്യ വിമാനം, 2 എയർ ഇന്ത്യ എക്സ്പ്രസ് വിമാനം, 1 ഖത്തർ എയർവേയ്‌സ് വിമാനം എന്നിവയാണ് റദ്ദാക്കിയത്.