മഴ ദുരിതം / മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം രൂപ ധനസഹായം
ചെന്നൈ: ചുഴലിക്കാറ്റിന് ശേഷമുണ്ടായ പ്രളയത്തിൽ വീട് നഷ്ട്ടപെട്ടവർക്ക് വീട് നിർമ്മിച്ച് നൽകുമെന്ന്
തമിഴ്‌നാട് സർക്കാർ .മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം രൂപ ധനസഹായം നൽകും .നെൽകൃഷി നഷ്ട്ടപെട്ടവർക്ക് ഹെക്റ്ററിന് പതിനേഴായിരം രൂപയും പശുക്കൾ മരണപെട്ടവർക്ക് മുപ്പത്തിഏഴായിരം രൂപയും ആടിനെ നഷ്ട്ടപെട്ടവർക്ക് നാലായിരം രൂപയും ധനസഹായമായി നൽകും.
തമിഴ്‌നാട്ടിലെ വിഴിപ്പുറത്ത് വെള്ളപ്പൊക്കത്തിന് ഇരയായവർ ദേശീയ പാത ഉപരോധിക്കുമ്പോൾ പ്രതിഷേധക്കാരോട് സംസാരിക്കാനായി എത്തിയ മന്ത്രി പൊന്മുടിക്കുനേരെ നാട്ടുകാർ ചെളിയെറിഞ്ഞു .