മന്ദിര സമിതിയിൽ നാലാമത് ക്യാൻസർ അവബോധ സെമിനാർ

0

ചെമ്പൂർ :  ശ്രീ നാരായണ മന്ദിര സമതിയും, ടാറ്റ മെമ്മോറിയൽ ഹോസ്പിറ്റലും സംയുക്തമായി ക്യാൻസർ അവബോധ സെമിനാർ സംഘടിപ്പിക്കുന്നു. ഡിസംബർ 28 ന് രാവിലെ 10 മണി മുതൽ സമിതിയുടെ ചെമ്പൂർ വിദ്യഭ്യാസ സമുച്ചയത്തിൽ ആണ് സെമിനാർ നടക്കുക. ടാറ്റ മെമ്മോറിയൽ ആശുപത്രിയിലെ വിദഗ്ധ (Oncology Surgeons) ഡോക്ടറുമാരുടെ സംഘം വിവിധ തരം കാൻസറുകളെ പറ്റിയും, രോഗത്തിന്റെ ലക്ഷണങ്ങൾ,ചികിത്സ പ്രതിരോധം, എന്നിവയെക്കുറിച്ചും സംസാരിക്കും. കൂടാതെ ചോദ്യോത്തര വേളയിൽ ഡോക്ടർമാർ ചോദ്യങ്ങൾക്കു മറുപടി നൽകും.

GYNEC – DR. AMITA MAHESHWARI
BREAST – DR. AMAR DESHPANDE
GASTROINTESTINAL- DR. MANISH BHANDARE
PROSTATE- DR. GAGAN PRAKASH
PREVENTIVE – DR. GAURAVI MISHRA

ആദ്യം രജിസ്റ്റർ ചെയ്യുന്ന 200 പേർക്കാണ് സെമിനാറിൽ പങ്കെടുക്കാൻ അവസരം ഉണ്ടാകുക എന്ന് സമിതി ജനറൽ സെക്രട്ടറി ഒകെ പ്രസാദ് അറിയിച്ചു .
രജിസ്‌ട്രേഷൻ ചെയ്യേണ്ട അവസാന തീയതി 2024 ഡിസംബർ 25
രജിസ്റ്റർ ചെയ്യേണ്ട നമ്പർ 9326665797.

Spread the love

Leave a Reply

Your email address will not be published. Required fields are marked *