കണ്ണൂരിൽ 49 കാരനെ വെടിവെച്ചു കൊലപ്പെടുത്തി

കണ്ണൂർ: കണ്ണൂരിൽ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന വീട്ടിൽ വെച്ച് 49 കാരനെ വെടിവെച്ചു കൊലപ്പെടുത്തി. കൊല്ലപ്പെട്ടത് കൈതപ്രം സ്വദേശിയും ഗുഡ്‌സ് ഓട്ടോ ഡ്രൈവറുമായ രാധാകൃഷ്ണൻ .പ്രതി പെരുമ്പടവ് സ്വദേശി സന്തോഷിനെ പോലീസ് അറസ്റ്റു ചെയ്തു.രാധാകൃഷ്ണന്റെ നിർമാണത്തിലിരിക്കുന്ന വീട്ടിലാണ് സംഭവം. കൊലപാതകത്തിന് ഉപയോഗിച്ച തോക്കു കണ്ടെത്തനായില്ല . പ്രതി മദ്യലഹരിയിൽ ആയിരുന്നെന്നു പോലീസ് പറഞ്ഞു.
പ്രതി സന്തോഷ് കുറച്ചുകാലങ്ങളായി ഫോൺവിളിച്ചു രാധാകൃഷ്ണനെതീരെ വധഭീഷണി മുഴക്കിയിരുന്നതായും സംഭവം നടക്കുന്നതിനു ഒരു മണിക്കൂർ മുന്നേ വെടിവെച്ചു കൊല്ലുമെന്ന് സാമൂഹ്യമാധ്യമത്തിലൂടെ തോക്കെടുത്തുള്ള ഫോട്ടോസഹിതം പോസ്റ്റ് ചെയ്തിരുന്നതായും പോലീസ് അറിയിച്ചു.കൊലയ്ക്ക് ശേഷവും ഇയാൾ ഫെയ്‌സ്ബുക്കിൽ കൊലയുമായി ബന്ധപ്പെട്ട് പോസ്റ്റിട്ടുണ്ട് .വീട് നിർമ്മാണവുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. പോയിന്റ് ബ്ളാങ്കിലാണ് വെടിവെച്ചത്.സന്തോഷിനെ പരിയാരം പോലീസ്‌സ്റ്റേഷനിൽ ചോദ്യം ചെയ്തു വരികയാണ്