47 ലക്ഷത്തിന്‍റെ ക്രിപ്റ്റോ കറൻസി തട്ടി എൽഡിഎഫ് കൗൺസിലര്‍ പിടിയിൽ

0

കോഴിക്കോട് : കോഴിക്കോട് 47 ലക്ഷത്തിന്‍റെ ക്രിപ്റ്റോ കറൻസി തട്ടിപ്പ് കേസിൽ എൽഡിഎഫ് കൗൺസിലർ അറസ്റ്റിൽ. കൊടുവള്ളി നഗരസഭ 12 ആം വാർഡ് കൗൺസിലർ നാഷണൽ സെകുലർ കോൺഫറൻസ് അംഗം അഹമ്മദ്‌ ഉനൈസിനെയാണ് അറസ്റ്റ് ചെയ്തത്. ഹൈദരാബാദ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. കൊടുവള്ളിയിലെത്തിയ ഹൈദരാബാദ് പ‍ൊലീസ് സംഘം പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു .47 ലക്ഷത്തിന്‍റെ തട്ടിപ്പ് കേസിലാണ് നടപടി. കൊടുവള്ളി പൊലീസിന്റെ സഹായത്തോടെയാണ് പ്രതിയെ അറസ്റ്റ് ചെയ്ത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *