പ്രതികൾ റെയിൽവേ ഇക്യു അപേക്ഷിച്ചത് നൈനാർ നാഗെന്ദ്രയുടെ ലെറ്റർപാഡിൽ നിന്ന്; 4 കോടി കടത്തിയ വഴി
ചെന്നൈയിൽ ട്രെയിനിൽ നിന്നും 4 കോടി പിടിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതികൾ റെയിൽവേ ഇക്യു അപേക്ഷിച്ചത് നൈനാർ നാഗെന്ദ്രയുടെ ലെറ്റർപാഡിലാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സ്റ്റേഷനിലേക്ക് പോകും മുൻപ് ഇവർ തങ്ങിയത് നൈനാറുടെ ഹോട്ടലിൽ. കൂടാതെ നൈനാറുടെ തിരിച്ചറിയൽ കാർഡും പ്രതികളുടെ കൈവശം ഉണ്ടായിരുന്നു എന്ന് പൊലീസ് കണ്ടെത്തൽ.