മരട് കവർച്ച കേസിലെ പ്രതിയെ തട്ടികൊണ്ട് പോയി പണം തട്ടിയെടുത്ത 4 പ്രതികൾ റിമാന്റിൽ

0

തൃശ്ശൂർ: കവർച്ച ചെയ്ത പണം അപഹരിക്കുന്നതിന് വേണ്ടി മരട് കൂട്ടായ്മക്കവർച്ച കേസിലെ പ്രതിയായ യുവാവിനെ തട്ടികൊണ്ട് പോയി കൊലപ്പെടുത്താൻ ശ്രമിച്ച് പണവും വാഹനങ്ങളും തട്ടിയെടുത്ത കേസിൽ 4 പ്രതികൾ റിമാന്റിലേക്ക്.

ആളൂർ കൊമ്പിടിയിൽ നിന്ന് 2024 ഡിസംബർ 25 ന് പടിയൂർ സ്വദേശിയായ കോഴിപറമ്പിൽ വീട്ടിൽ അനന്തു വിനെ സഞ്ചരിച്ചിരുന്ന കാറടക്കം തട്ടിക്കൊണ്ട് പോയി വെടിമറയിലുള്ള തട്ടുകടയുടെ സമീപം കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ , കൂളിമുട്ടം ആൽ സ്വദേശി കാഞ്ഞിരത്ത് വീട്ടിൽ ഷാജി (31), പാപ്പിനിവട്ടം മതിൽമൂല പയ്യപ്പിള്ളി വീട്ടിൽ നിഷാന (24), എറണാകുളം പറവൂർ താനിപാടം വെടിമറ സ്വദേശി കാഞ്ഞിര പറമ്പിൽ വീട്ടിൽ മുക്താർ (32 ) പറവൂർ എസ്സാർ വീട്ടിൽ മുഹമ്മദ് ഷമീം ഖുറൈഷി ( 33) എന്നിവരെയാണ് ആളൂർ പോലീസ് അറസ്റ്റ് ചെയ്തത്.ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. കെ.ജി. സുരേഷിൻ്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്

Spread the love

Leave a Reply

Your email address will not be published. Required fields are marked *