കാറിനുള്ളിൽ കത്തിക്കരിഞ്ഞനിലയിൽ മൃതദേഹം കണ്ടെത്തി
ഇടുക്കി : തൊടുപുഴ പെരുമാങ്കണ്ടത്ത് കാറിനുള്ളിൽ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി . ഇന്നുച്ചയ്ക്കാണ് സംഭവം . മരിച്ചത് സഹകരണ ബാങ്കിൽ നിന്നും വിരമിച്ച സിബി (60 ) യുടേതാണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞിട്ടുണ്ട് .പാർക്ക് ചെയ്തനിലയിൽ കണ്ടെത്തിയ കാറും പൂർണ്ണമായും കത്തിനശിച്ചിട്ടുണ്ട്. പ്രദേശത്ത് താമസിക്കുന്ന സിബി രാവിലെ വീട്ടിൽ നിന്നും സാധനങ്ങൾ വാങ്ങാനായി ഇറങ്ങിയതാണ് മകൻ പറഞ്ഞു .ആത്മഹത്യയാണ് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം .മൃതദേഹം തിരിച്ചറിയാൻ കഴിയാത്തവിധം കത്തിക്കരിഞ്ഞ നിലയിലാണ് കണ്ടെത്തിയത് . ആത്മഹത്യചെയ്യാനുള്ള ഒരു കാരണവും ഇല്ലെന്നു ബന്ധുക്കളും പരിസരവാസികളും പറയുന്നു.
ശാസ്ത്രീയ പരിശോധകൾക്ക് ശേഷം മാത്രമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകുകയുള്ളൂ എന്ന് പോലീസ് അറിയിച്ചു.