കൈരളി വൃന്ദാവൻ മുപ്പത്തിരണ്ടാം വാർഷികാഘോഷം, ജനു: 25ന്
മുംബൈ: താനെ വൃന്ദാവൻ കൈരളി കൾച്ചറൽ അസോസിയേഷന്റെ മുപ്പത്തിരണ്ടാമത് വാർഷികം ജനുവരി 25ന്, ശനിയാഴ്ച വിവിധ പരിപാടികളോടെ ആഘോഷിക്കും.
താനെ ശ്രീരംഗ് സ്‌കൂൾ ഹാളിൽ വൈകുന്നേരം 5.30 ന് തുടങ്ങുന്ന ആഘോഷപരിപാടികൾ
അസോസിയേഷൻ പ്രസിഡന്റ് എം. ആർ.സുധാകരൻ,സെക്രട്ടറി പി. കെ. രമേശൻ, ട്രെഷറർ ബി. പ്രസാദ്, പ്രോഗ്രാം കൺവീനർ കെ. ബാലകൃഷ്ണൻ എന്നിവരും മറ്റു മാനേജിങ് കമ്മിറ്റി അംഗങ്ങളും ചേർന്ന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യും.
തുടർന്ന് അസോസിയേഷൻ അംഗങ്ങൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും ഗുരു സായി ഗീത മോഹന്റെ ഡാൻസ് ക്ലാസിലെ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന നൃത്തങ്ങളും മലയാളം ക്ലാസ്സിലെ വിദ്യാർത്ഥികളുടെ കവിതാലാപനവും അരങ്ങേറും.
കഴിഞ്ഞ അദ്ധ്യയന വർഷത്തിൽ 10, 12, ഡിഗ്രി, പി. ജി. പ്രൊഫഷണൽകോഴ്‌സുകൾ എന്നീ വിഭാഗത്തിൽ ഉന്നത വിജയം നേടിയവരെയും മറ്റു വിഭാഗത്തിൽ (പാഠ്യേതര പ്രവർത്തനങ്ങൾ )ജില്ലാ, സംസ്ഥാനതലത്തിൽ മികച്ച വിജയം കൈവരിച്ചവരെയും മെറിറ്റ് അവാർഡും സർട്ടിഫിക്കേറ്റും നൽകി അനുമോദിക്കും.
രാത്രി 9.30 ന് സമ്മാന ദാനത്തോടെ ആഘോഷപരിപാടികൾ സമാപിക്കും
കൂടുതൽ വിവരങ്ങൾക്ക് :98195 46150 ( പി.കെ.രമേശൻ -സെക്രട്ടറി) 96195 40784 (കെ.ബാലകൃഷ്ണൻ- കൺവീനർ)