വധശ്രമ കേസിനു ശേഷം വിദേശത്തേക്ക് പ്രതി പോലീസ് പിടിയിൽ

0
IRSHAD
ആലപ്പുഴ :വധശ്രമ കേസിനു ശേഷം കോടതി നടപടികളിൽ പങ്കെടുക്കാതെ വിദേശത്തേക്ക് കടന്ന പ്രതിയെ മുഹമ്മ പോലീസ് പിടികൂടി. തണ്ണീർമുക്കം പഞ്ചായത്ത് പതിനൊന്നാം വാർഡ് മുല്ലക്കര വീട്ടിൽ  ഇൻഷാദ് വയസ്സ് 47 ആണ് പിടിയിലായത്. 18-02-2017 വർഷത്തിൽ മുഹമ്മ ഐആർഡിപി ജംഗ്ഷന് സമീപം വെച്ച് സിദ്ദീഖ് എന്നയാളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയാണ് ഇൻഷാദ്. റിമാൻഡ് കാലാവധി അനുഭവിച്ചതിനുശേഷം കോടതി നടപടികളിൽ ഹാജരാകാതെ വിദേശത്തേക്ക് കടന്ന് ഇൻഷാദിനെതിരെ കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു.  വാറണ്ടിന്റെ അടിസ്ഥാനത്തിൽ മുഹമ്മ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ആയ ലൈസാദ് മുഹമ്മദിന്റെ അപേക്ഷയിൻ പ്രകാരം ഇയാൾക്കെതിരെ ആലപ്പുഴ ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ലൂക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു. തുടർന്ന് വിദേശത്തുനിന്നും ചെന്നൈ എയർപോർട്ടിലെത്തിയ ഇൻഷാദിനെ വിമാനത്താവള അധികൃതർ തടഞ്ഞു വച്ചതിനുശേഷം പോലീസിനെ വിവരമറിയിക്കുകയായിരുന്നു. മുഹമ്മ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വിഷ്ണു കുമാറിന്റെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ എഎസ്ഐ അംജിത്ത്, സിപിഒ മാരായ രഞ്ജിത്ത്, സുജിത്ത് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Spread the love

Leave a Reply

Your email address will not be published. Required fields are marked *