3000 കോടി കടമെടുക്കാന്‍ കേരളത്തിന് കേന്ദ്രത്തിന്റെ അനുമതി
ന്യൂഡൽഹി: കേരളത്തിന് ആശ്വാസമായി വായ്പാ പരിധിയിൽ നിന്നും 3000 കോടി രൂപ അധികം കടമെടുക്കാന്‍ കേന്ദ്രത്തിന്റെ അനുമതി. 5000 കോടി രൂപയായിരുന്നു കേരളം മുൻകൂറായി ആവശ്യപ്പെട്ടത്. എന്നാല്‍, കേരളത്തിന്റെ സാമ്പത്തിക ഘടകകങ്ങൾ പരിശോധിച്ച് 3000 കോടി രൂപ മാത്രമാണ് കടമെടുക്കാന്‍ കേന്ദ്രം അനുവദിച്ചത്.
ആവശ്യപ്പെട്ട തുക ലഭിച്ചില്ലെങ്കിലും പ്രതിസന്ധിക്ക് താല്കാലിക പരിഹാരമാകുമെന്നാണ് വിലയിരുത്തല്‍. ഈ സാമ്പത്തിക വര്‍ഷം 37,000 കോടി രൂപ കടമെടുക്കാന്‍ കേരളത്തിന് അവകാശമുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. പുതിയ സാമ്പത്തിക വര്‍ഷത്തില്‍ ആദ്യമായാണ് സംസ്ഥാനം വായ്പാ പരിധിയില്‍ നിന്ന് മുന്‍കൂര്‍ കടമെടുക്കുന്നതിന് അനുമതി ചോദിച്ചത്. സർക്കാർ പദ്ധതിയിട്ടിരുന്ന മൊത്തം തുകയിൽ നിന്നും 7016 കോടി രൂപ ഇതിൽ സർക്കാർ കുറവ് വരുത്തിയിരുന്നു.