300 പവനും ഒരു കോടിയും കവർന്ന ലിജീഷിനെ കുടുക്കിയത് എട്ടുകാലി വല

0

 

കണ്ണൂർ: വളപട്ടണം മന്നയിലെ അരി വ്യാപാരി അഷ്റഫിന്റെ വീട്ടിൽ നിന്ന് 300 പവൻ സ്വർണവും, ഒരു കോടി രൂപയും കവർന്ന ലിജീഷിനെ പിടിക്കാൻ സഹായിച്ചത് എട്ടുകാലി വലയെന്ന് പോലീസ് .
സിസിടിവി കാമറയില്‍ മുഖം പതിയായിരിക്കാന്‍ മുഖംമൂടിയണിഞ്ഞാണ് ലിജേഷ് അഷ്‌റഫിന്റെ വീട്ടിലെത്തിയത്. എന്നാല്‍, ക്യാമറയില്‍ തന്റെ രൂപം പതിയാതിരിക്കാന്‍ ഒരു ക്യാമറ ലിജേഷ് തിരിച്ചുവച്ചു. ഇതുപക്ഷെ, അബദ്ധത്തില്‍ തിരിഞ്ഞത് കിടപ്പുമുറിയുടെ ഉള്ളിലേക്കായിരുന്നു. ജനലിലെ ഗ്രില്‍ മാറ്റി അകത്തുകടന്ന ലിജേഷ് ഒരു കര്‍ട്ടന്‍ നീക്കാന്‍ ശ്രമിച്ചപ്പോള്‍ മുഖം ഭാഗികമായി ക്യാമറയില്‍ പതിഞ്ഞു

.അഷ്റഫിന്റെ വീട്ടിൽ കയറിയ കള്ളന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നെങ്കിലും കള്ളൻ ആരാണെന്ന് പോലിസിന് വ്യക്തത ഉണ്ടായിരുന്നില്ല.ഇതോടെ കഷണ്ടിയുള്ള കള്ളനെ കുറിച്ച് പോലിസ് അന്വേഷണം ആരംഭിച്ചു. പോലിസിന്റെ ഡാറ്റാ ബേസിലെ കഷണ്ടിയുള്ള രണ്ട് കള്ളന്‍മാരെ പോലിസ് സംഘം ചോദ്യം ചെയ്തു. അവരില്‍ ഒരാള്‍ തൃശൂരിലും മറ്റേയാള്‍ വടകരയിലുമായിരുന്നു. അതോടെയാണ് അന്വേഷണം വേറൊരു തലത്തിലേക്ക് കൊണ്ടുപോവാന്‍ പോലിസ് തീരുമാനിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി പരിസരത്തുള്ള നിരവധി പേരെ പോലിസ് കണ്ടിരുന്നുവെങ്കിലും ലിജേഷിന്റെ കഷണ്ടിയുടെ കാര്യത്തില്‍ സംശയമൊന്നും തോന്നിയില്ല. പക്ഷെ, തലയില്‍ കണ്ടെത്തിയ എട്ടുകാലി വലയാണ് കേസില്‍ വഴിത്തിരിവായത്. നാട്ടിലെ അറിയപ്പെടുന്ന സമ്പന്നനായ അഷ്‌റഫിന്റെ വീട്ടില്‍ പണവും സ്വര്‍ണവും ഉണ്ടാവുമെന്ന ധാരണയിലാണ് ലിജേഷ് മോഷണത്തിന് തീരുമാനിച്ചത്. മാസ്‌ക് ധരിച്ചെത്തി 40 മിനിറ്റ് കൊണ്ട് മോഷണം നടത്തി. മോഷ്ടിക്കാനായി വരുമ്പോള്‍ വീട്ടില്‍ ലോക്കര്‍ ഉണ്ടെന്ന് ലിജീഷിന് അറിയില്ലായിരുന്നു. അലമാരയില്‍ നിന്ന് ലോക്കറിന്റെ താക്കോല്‍ കിട്ടിയതോടെ ആ പണി എളുപ്പമായി. താക്കോല്‍ കിട്ടിയില്ലെങ്കിലും ലോക്കര്‍ പൊളിക്കാനുള്ള വഴികള്‍ അറിയുന്ന ആളാണ് ലിജേഷ്.

കേസ് തെളിയിക്കുന്നതിന്റെ ഭാഗമായി അന്വേഷണസംഘം 115 കോള്‍ ഡീറ്റെയില്‍ റെക്കോര്‍ഡുകള്‍ (സിഡിആര്‍) വിശകലനം ചെയ്തു. 100 സിസിടിവി ദൃശ്യങ്ങള്‍ അവലോകനം ചെയ്തു.മൊത്തം 215 പേരെ ചോദ്യം ചെയ്യുകയും സമാനമായ പ്രവര്‍ത്തനരീതിയുള്ള 67 ക്രിമിനലുകളെ വിശദമായി പരിശോധിക്കുകയും ചെയ്തു. 76 പേരുടെ വിരലടയാളവും 35 ലോഡ്ജുകളും പരിശോധിച്ചു. കേരളത്തിന് പുറത്തും അന്വേഷണം വ്യാപിപ്പിച്ചിരുന്നു. 11 ദിവസത്തെ പഴുതടച്ച അന്വേഷണത്തിൻ്റെ പര്യവസാനമാണ് അഷ്‌റഫിന്റെ അയൽവാസിയുടെ അറസ്റ്റ് !

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *