ടിപി വധക്കേസ് കൊടി സുനിക്ക് 30 ദിവസത്തെ പരോൾ
തിരുവനന്തപുരം :ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനിക്ക് ഒരുമാസത്തെ പരോൾ .പരോൾ അനുവദിക്കണം എന്നാവശ്യപ്പെട്ട് സുനിയുടെ അമ്മ മനുഷ്യാവകാശ കമ്മീഷന് അപേക്ഷ സമർപ്പിച്ചിരുന്നു . പരോൾ അനുവദിച്ചു കൊണ്ടുള്ള മനുഷ്യാവകാശ കമ്മീഷൻ്റെ കത്തിൻ്റെ അടിസ്ഥാനത്തിൽ ജയിൽ ഡിജിപി പരോൾ അനുവദിക്കുകയായിരുന്നു. പൊലീസിന്റെ പ്രെബേഷൻ റിപ്പോർട്ട് പ്രതികൂലമായിട്ടും ജയിൽ ഡിജിപി അനുകൂല നിലപാട് എടുക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
പരോൾ അസാധാരണമെന്ന് ടിപിയുടെ ഭാര്യ MLA ടിപി രമ .