3വയസുകാരിയുടെ വിരൽ ഇഡലിത്തട്ടിൽ കുടുങ്ങി; രക്ഷകരായി അഗ്നിരക്ഷാസേന

കോഴിക്കോട്: ഇഡലിത്തട്ടിൽ വിരൽ കുടുങ്ങിയ മൂന്നു വയസുകാരിക്ക് രക്ഷകരായി മീഞ്ചന്ത അഗ്നിരക്ഷാ സേന. നല്ലളം സ്വദേശിനിയായ ഐൻ ഫാത്തിമയുടെ ചൂണ്ടുവിരലാണ് കളിക്കുന്നതിനിടെ ഇഡലിത്തട്ടിൽ കുടുങ്ങിയത്. ആദ്യം വീട്ടുകാരും പരിസരവാസികളും ചേർന്ന് ഇഡലിത്തട്ടിൽ നിന്നും വിരൽ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞിരുന്നില്ല.
തുടർന്ന് കുട്ടിയുമായി മീഞ്ചന്ത അഗ്നിരക്ഷാ നിലയത്തിലെത്തുകയായിരുന്നു. കുട്ടിയുടെ വിരൽ കുടുങ്ങിയ ഇഡലി തട്ട് കട്ടിങ് പ്ലയർ, ചെറിയ ഇലക്ട്രിക് കട്ടർ എന്നിവ ഉപയോഗിച്ച് ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ മുറിച്ചു മാറ്റുകയായിരുന്നു.