മാലിന്യ കുഴിയിൽ വീണ് 3വയസ്സുകാരൻ മരിച്ചു

കോഴിക്കോട്: നെടുമ്പാശ്ശേരി വിമാനത്താവാളത്തിന് പുറത്തുള്ള റെസ്റ്റോറന്റ്ന് സമീപമുള്ള മാലിന്യ ക്കുഴിയിൽ വീണ് രാജസ്ഥാൻ സ്വദേശികളായ ദമ്പതികളുടെ 3 വയസ്സുകാരനായ കുഞ് റിഥാൻ ജജു മരണപ്പെട്ടു.കുട്ടി കുഴിയിൽ വീണത് രക്ഷിതാക്കൾ അറിഞ്ഞിരുന്നില്ല .കുട്ടിയെകാണാതായി തിരയുന്നതിനിടയിലാണ്
മാലിന്യ കുഴിക്കു സമീപം കുട്ടിയുടെ ചെരുപ്പ് കണ്ടത് .കുട്ടിയെ കുഴിയിൽനിന്നുമെടുത്ത് ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു .
വിനോദ സഞ്ചാരത്തിനായി നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങിയതായിരുന്നു കുടുംബം .രക്ഷിതാക്കൾ കഫെയ്ക്കുള്ളിലിരുന്ന ഭക്ഷണം കഴിക്കുന്ന സമയത്ത് മൂത്ത കുട്ടിക്ക് ഒപ്പം പുറത്ത് നിന്നും കളിക്കുകയായിരുന്ന കുട്ടി, മാലിന്യം നിറഞ്ഞ കുഴിയിലേക്ക് വീഴുകയായിരുന്നു. പക്ഷേ കുട്ടി വീണത് ആരുമറിഞ്ഞില്ല. ഇന്നുച്ചയ്ക്ക് ഒരുമണിയോടെയാണ് ദാരുണാന്ത്യം സംഭവിച്ചത്.
പൊതുജനങ്ങൾക്ക് പ്രവേശനമില്ലാത്ത സ്ഥലത്ത് വെച്ചാണ് അപകടം നടന്നതെന്ന് ‘സിയാൽ’ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. ആഭ്യന്തര ടെർമിനലിന് പുറത്തുള്ള അന്ന സാറ കഫേയുടെ പിൻവശത്ത് പൊതുജനങ്ങൾക്ക് പ്രവേശവനമില്ലാത്ത സ്ഥലത്താണ് അപകടം നടന്നത്. ഒരു സംഘത്തിന്റെ ഭാഗമായാണ് കുട്ടിയുടെ മാതാപിതാക്കൾ ഈ പരിസരത്ത് എത്തിയത്. അൽപ്പ സമയം കഴിഞ്ഞപ്പോഴാണ് കുട്ടിയെ കാണാത്ത വിവരം അറിഞ്ഞത്. സിയാൽ സെക്യൂരിറ്റി വിഭാഗത്തിന്റെ സഹായത്തോടെ സിസിടിവി ക്യാമറ പരിശോധിക്കുകയും കുട്ടി ചെടിവേലി കടന്ന് കുഴിയിൽ വീണതായി കാണുകയും ചെയ്തു. ഉടൻ കുട്ടിയെ പുറത്തെടുത്തു ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.