മുക്കത്ത് ഹൈസ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ 3 പേർ അറസ്റ്റിൽ‌

0

കോഴിക്കോട്∙ മുക്കത്ത് ഹൈസ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ 3 പേർ അറസ്റ്റിൽ‌. ഇതര സംസ്ഥാന തൊഴിലാളിയും സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. കുട്ടിയുടെ മാതാവിന്റെ സുഹൃത്തുക്കളാണ് പിടിയിലായവർ.

ഹൈസ്കൂൾ വിദ്യാർഥിനിയായ 15 കാരിയെ വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവശിപ്പിച്ചപ്പോഴാണ് ആറു മാസം ഗർഭിണിയാണെന്ന് അറിയുന്നത്. തുടർന്നുള്ള അന്വേഷണത്തിൽ മാതാവിന്റെ സുഹൃത്തുക്കളായ അസം സ്വദേശി മോമൻ അലി, മലപ്പുറം അരീക്കോട് ഊർങ്ങാട്ടീരി സ്വദേശികളായ മുഹമ്മദ് അനസ്, യുസുഫ് എന്നിവരെ മുക്കം പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

പ്രതികളെ താമരശേരി കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു. വിദ്യാർഥിനിയെ തിരുവനന്തപുരം ചൈൽഡ് കെയറിലേക്ക് മാറ്റി. കൂടുതൽ പേർ സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. വിദ്യാർഥിനിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മുക്കം പൊലീസ് ഇവർക്കായുള്ള അന്വേഷണം ആരംഭിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *