കിടക്കയിൽ മൂത്രമൊഴിച്ചതിന് രണ്ടരവയസ്സുകാരിക്ക് പീഡനം / 3 ആയമാർ അറസ്റ്റിൽ
തിരുവനന്തപുരം: കിടക്കയിൽ മൂത്രമൊഴിച്ചകാരണത്താൽ രണ്ടരവയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച ശിശു ക്ഷേമ സമിതിജീവനക്കാരെ തിരുവനന്തപുരം മ്യുസിയം പോലീസ് പോക്സോ കേസ് ചുമത്തി അറസ്റ്റ് ചെയ്‌തു .5 വർഷമായി ഇവിടെ ആയമാരായി ജോലിചെയ്‌തു വരികയാണ് ഇവർ . അജിത എന്നുപേരുള്ള ആയയാണ് കുഞ്ഞിനെ ഉപദ്രവിച്ചത് .സിന്ദു ,മഹേശ്വരി എന്നിവർ സംഭവം മറച്ചുവെച്ചു .സംഭവവുമായി ബന്ധപ്പെട്ട് ആറ് ജീവനക്കാരെ ശിശുക്ഷേമസമിതി പിരിച്ചുവിട്ടു . കുഞ്ഞിൻ്റെ ജനനേന്ദ്രിയത്തിൽ മുറിവേറ്റതായി കണ്ടതിനെത്തുടർന്നുണ്ടായ അന്വേഷണത്തിലാണ് നടന്ന കാര്യങ്ങൾ പുറത്തറിയുന്നത്.സംഭവത്തിൽ ബാലവാകാശ കമ്മീഷൻ വിശദീകരണം തേടിയിട്ടുണ്ട്.