27 വർഷത്തെ വാർത്തവായന: ഹക്കീം കൂട്ടായിആകാശവാണിയിൽനിന്ന് പടിയിറങ്ങി .

0

കോഴിക്കോട്: 27 വർഷത്തെ വാർത്തവായനക്ക് വിരാമമിട്ട് പ്രമുഖ മാധ്യമ പ്രവർത്തകൻ ഹക്കീം കൂട്ടായി ആകാശവാണിയിൽനിന്ന് പടിയിറങ്ങി . കഴിഞ്ഞ വെള്ളിയാഴ്ചത്തെ പ്രാദേശിക വാർത്താ വായനയോടെയാണ് മലയാളികൾ കേട്ട് പരിചയിച്ച ആ ശബ്ദം ആകാശവാണിയിൽനിന്ന് പിൻവലിഞ്ഞത്.

ശ്രദ്ധേയമായ ഒട്ടേറെ വാർത്തകൾ ശബ്ദസൗകുമാര്യത്തോടെ ശ്രോതാക്കളിലെത്തിച്ച ഹക്കീം കൂട്ടായി വാർത്തവായനക്ക് പുതിയ രീതിയും കേൾവിയും പകർന്നു. റേഡിയോയിൽ പ്രാദേശിക വാർത്ത അറിയിപ്പു കേൾക്കുമ്പോൾ തന്നെ ശ്രോതാക്കൾ ആകാശവാണി കോഴിക്കോട്, വാർത്തകൾ വായിച്ചുന്നത് ഹക്കീം കൂട്ടായി’ എന്ന പ്രതീക്ഷയിലേക്ക് ചെവിവെക്കുന്ന തരത്തിലേക്ക് മാറിയിരുന്നു. മലയാള നാടിന്റെ സ്പന്ദനങ്ങൾ തൊട്ടറിഞ്ഞുള്ള വാർത്തകൾക്ക് ഹക്കീമിന്റെ ശബ്ദപ്പകർച്ചകൂടിയാകുമ്പോൾ ഏറെ ആകർഷണീയമാകുമായിരുന്നു പ്രാദേശിക വാർത്ത സമയം.
ചരിത്രസംഭവങ്ങളായ ഒട്ടേറെ വാർത്തകൾ റേഡിയോ വീചികളിലൂടെ ശ്രോതാക്കളിലേക്ക് എത്തിക്കാൻ ഹക്കീം കൂട്ടായിക്ക് കഴിഞ്ഞു.1997 നവംബർ 28ന് ഡൽഹിയിൽ മലയാളം വാർത്ത വായിച്ചുകൊണ്ടാണ് ഹക്കീമിന്റെ ഔദ്യോഗിക ജീവിതം തുടങ്ങിയത്. മൂന്നു വർഷത്തോളം അദ്ദേഹം ഡൽഹിയിൽ സേവ്നമനുഷ്ഠിച്ചു. തുടർന്ന് 2000 ഡിസംബറിൽ തിരുവനന്തപുരത്തേക്കു സ്ഥലംമാറ്റം ലഭിച്ചു. ഒരു മാസത്തെ തിരുവനന്തപുരത്തെ ഔദ്യോഗിക ജീവിതത്തിനിടെ കോഴിക്കോട് ആകാശവാണി നിലയത്തിലെത്തി.തുടർന്ന് വിരമിക്കുന്നതുവരെയും കോഴിക്കോട്ടെ ആകാശവാണിയുടെ വാർത്താ വിഭാഗത്തിലായിരുന്നു.പൂർണ തൃപ്തിയോടെയാണ് അദ്ദേഹം ഔദ്യോഗിക ജീവിതത്തിന് വിരാമമിടുന്നത്.ദുരിതങ്ങളും ദുഃഖവും സന്തോഷവും ഭൂമികുലുക്കവും പ്രളയവും ഫുട്‌ബോളും ക്രിക്കറ്റും സിനിമയും മാറി മാറി വന്ന പ്രധാനമന്ത്രിമാരുടെയും രാഷ്ട്രപതിമാരുടെയും മുഖ്യമന്ത്രിമാരുടെയും ഗവര്‍ണര്‍മാരുടെയും പ്രതിപക്ഷ നേതാക്കളുടെയും രാഷ്ട്രീയക്കാരുടെയും സാഹിത്യകാരന്മാരുടെയും സാംസ്‌കാരിക നായകന്മാരുടെയും വാക്കുകളും പൊതുജനത്തിനായി ആകാശവാണിയിലൂടെ വാര്‍ത്തയായി വായിക്കാന്‍ ഹക്കീം കൂട്ടായിയ്ക്ക് കഴിഞ്ഞു.

അധ്യാപകനായിരുന്ന മലപ്പുറം പറവണ്ണ മുറിവഴിക്കലിൽ പി.കെ. അഫീഫുദ്ദിന്റെയും വി.വി. ഫാത്തിമയുടെയും മകനായ ഹക്കീം തിരൂർ കൂട്ടായി സ്വദേശിയാണ്. ടി.കെ. സാബിറയാണ് ഭാര്യ. അഭിഭാഷകനായ മുഹമ്മദ് സാബിത്ത് മകനും കോളജ് അധ്യാപികയായിരുന്ന, ഇപ്പോൾ വിദേശത്തുള്ള പി.കെ.സഹല മകളുമാണ്. കുടുംബസമേതം കോഴിക്കോട്ടാണ് താമസം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *