നെടുമ്പാശ്ശേരി അന്താരാഷ്‌ട്ര വിമാനത്താവളം ഇരുപത്തിയഞ്ചാം വയസ്സിലേക്ക്
കേരളത്തിന്റെ ആകാശ സ്വപ്നങ്ങൾക്ക് ചിറകുകൾ നൽകിയ നെടുമ്പാശ്ശേരി അന്താരാഷ്‌ട്ര വിമാനത്താവളത്തിന് ഇരുപത്തിയഞ്ചാം പിറന്നാൾ. രാജ്യത്തെ ഏറ്റവും പ്രധാനമായ വിമാനത്താവളങ്ങളിൽ ഒന്നായി സിയാൽ ഇതിനോടകം മാറിക്കഴിഞ്ഞു. ആയിരം കോടി രൂപയുടെ വികസന പദ്ധതികളാണ് സിൽവർ ജൂബിലി വർഷത്തിൽ വിമാനത്താവളത്തിൽ വിഭാവനം ചെയ്യുന്നത്.
പൊതുജനങ്ങളിൽ നിന്നും മൂലധനം നീക്കിവെച്ച് ഒരു വിമാനത്താവളം നിർമ്മിക്കുക. ലോകത്തെ അത്ഭുതപ്പെടുത്തിയ ആ ആശയം യാഥാർത്ഥ്വമായിട്ട് 24 വർഷം കഴിയുകയാണ്. കേരളത്തിന് മുന്നിൽ ആകാശവാതായനങ്ങൾ തുറന്നിട്ട ആ ദിവസമാണ് 1999 മെയ് 25. അന്നാണ് രാഷ്‌ട്രപതി കെ ആര്‍ നാരായണൻ നെടുമ്പാശ്ശേരി അന്താരാഷ്ട വിമാനത്താവളം രാജ്യത്തിന് സമർപ്പിച്ചത്. നെടുമ്പാശ്ശേരിയിലെ 1300 ഏക്കർ സ്ഥലത്താണ് വിമാനത്താവളത്തിന്റെ പ്രവർത്തനം.
ആദ്യ വര്‍ഷം അഞ്ച് ലക്ഷം യാത്രക്കാര്‍ മാത്രമാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും യാത്ര ചെയ്തതെങ്കിൽ ഇരുപത്തി യഞ്ചാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ അത് പ്രതിവർഷം ഒരു കോടിക്ക് മുകളിലെത്തി. സംസ്ഥാനത്തെ വിമാന യാത്രയുടെ 63 ശതമാനവും കൈകാര്യം ചെയ്യുന്നത് ഇന്ന് സിയാലാണ്. നെടുമ്പാശ്ശേരിയില്‍ നിന്നും കുതിച്ചുയർന്ന വിമാനങ്ങള്‍ 12 കോടി യാത്രക്കാരെ ഇതിനകം ലോകമാകെ എത്തിച്ചു. 29 വിമാന കമ്പനികൾ 38 രാജ്യങ്ങളിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്