പോലീസ് റിക്രൂട്ട്‌മെൻ്റ് പരീക്ഷയ്ക്കിടെ ബ്ലൂടൂത്തുവഴി കോപ്പിയടി :25 കാരനെ അറസ്റ്റ് ചെയ്തു
മുംബൈ: ജോഗേശ്വരി വെസ്റ്റിലെ റായ്ഗഡ് മിലിട്ടറി സ്‌കൂളിൽ ശനിയാഴ്ച നടന്ന പോലീസ് റിക്രൂട്ട്‌മെൻ്റ് പരീക്ഷയ്ക്കിടെ കോപ്പിയടിച്ചതിന് 25 കാരനെ ഓഷിവാര പോലീസ് അറസ്റ്റ് ചെയ്തു.
ചെവിയിൽ ഒളിപ്പിച്ച ബ്ലൂടൂത്ത് വഴിയാണ് കോപ്പിയടി നടന്നത്. ഇടയ്ക്കിടെ ചെവിയിൽ തൊടുന്നത് സംശയം തോന്നിയ സൂപ്പർവൈസർ പരിശോധിച്ചപ്പോൾ ചെവിയിൽ ആഴത്തിൽ തിരുകിയ സിം കാർഡുമായി ബന്ധിപ്പിച്ചിരിക്കുന്ന ഒരു ചെറിയ ബ്ലൂടൂത്ത് കണ്ടെത്തി.
പരീക്ഷയിലുടനീളം ആരോ പ്രതിക്ക് ഉത്തരങ്ങൾ പറഞ്ഞുകൊടുത്തിരുന്നു എന്ന് പോലീസ് വെളിപ്പെടുത്തി.