മൂന്നാർ ഗ്യാപ്പ് റോഡിൽ രാത്രികാല ഗതാഗത നിരോധനം ; ഇടുക്കിയിൽ വീടുകള്‍ തകര്‍ന്നു

ഇടുക്കി: ഇടുക്കി ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയില്‍ മരം വീണ് ഒരാൾക്ക് ദാരുണാന്ത്യം . 25 വീടുകളാണ് മഴയിൽ തകര്‍ന്നത്. മെയ് 24 മുതല്‍ മെയ് 27 ഉച്ചയ്ക്ക് 12 വരെയുള്ള മഴക്കെടുതി കണക്കാണിത്. ഇതില്‍ 24 വീടുകള്‍ ഭാഗികമായും ഒരെണ്ണം പൂര്‍ണമായും തകര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 12 വീടുകളാണ് പൂർണമായും ഭാഗികമായും തകര്‍ന്നത്.
12 വീടുകള്‍ ഭാഗികമായും ഒരു വീട് പൂര്‍ണ്ണമായും ഉടുമ്പന്‍ചോല താലൂക്കില്‍ തകര്‍ന്നു. അഞ്ച് വീടുകളാണ് ദേവികുളം താലൂക്കില്‍ മാത്രം തകർന്നത്. തൊടുപുഴ താലൂക്കില്‍ ആറെണ്ണവും ഇടുക്കി താലൂക്കില്‍ ഒരു വീടും ഭാഗികമായി തകര്‍ന്നു.