ബീജാപൂരിൽ 22 നക്സലൈറ്റുകൾ കീഴടങ്ങി

ബിജാപൂർ: ഛത്തീസ്ഗഢിലെ ബിജാപൂരിൽ 22 മാവോയിസ്റ്റുകൾ കീഴടങ്ങിയതായി റിപ്പോർട്ട്. കീഴടങ്ങിയവരിൽ ആന്ധ്രാ പ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും ഉൾപ്പെടുന്നു. കീഴടങ്ങിയവരിൽ 2 സ്ത്രീകളും ഉൾപ്പെടുന്നു. ഇതിൽ ആറ് പേരുടെ തലയ്ക്ക് മുൻപ് ലക്ഷങ്ങൾ ഇനാം ചുമത്തിയിരുന്നതായാണ് റിപ്പോർട്ട്.
മാവോയിസ്റ്റുകൾ സിആർപിഎഫ് ഐജി ദേവേന്ദ്ര സിംഗ് നേഗിയുടെ മുന്നിലാണ് കീഴടങ്ങിയത്. ഇതോടെ ഇതുവരെ ബിജാപൂരിൽ മാത്രം കീഴടങ്ങിയ മാവോയിസ്റ്റുകളുടെ എണ്ണം 107 ആയിട്ടുണ്ട്. കീഴടങ്ങിയ പൂനെം നിരോധിത മാവോയിസ്റ്റ് സംഘടനയുടെ ആന്ധ്ര ഒഡീഷ ബോർഡർ ഡിവിഷനു കീഴിൽ ഒന്നാം നമ്പർ പ്ലാറ്റൂൺ അംഗമായി സജീവമായിരുന്നു. പാണ്ഡുവും തമോയും യഥാക്രമം ഒമ്പത് പത്ത് പ്ലാറ്റൂൺ അംഗങ്ങളായിരുന്നു. നക്സൽ സംഘടനയുടെ തെലങ്കാന സംസ്ഥാന കമ്മിറ്റിക്ക് കീഴിലുള്ള ഒരു പ്ലാറ്റൂൺ പാർട്ടി അംഗമായിരുന്നു സോനയെന്നും എസ്‌പി ജിതേന്ദ്ര കുമാർ യാദവ് പറഞ്ഞു.
സർക്കാരിന്റെ കീഴടങ്ങൽ, പുനരധിവാസ നയപ്രകാരം കീഴടങ്ങിയ നക്സലൈറ്റുകൾക്ക് 25,000 രൂപ പണമായി നൽകിയെന്നും. സർക്കാരിന്റെ കീഴടങ്ങൽ, പുനരധിവാസ നയം പ്രയോജനപ്പെടുത്തി മുഖ്യധാരയിൽ ചേരാൻ ശേഷിക്കുന്ന നക്സലൈറ്റുകളോട് ബിജാപൂർ എസ്പി യാദവ് അഭ്യർത്ഥിക്കുകയും ചെയ്തു.