മൂന്നാം നിലയിൽ നിന്ന് വീണ 2 വയസ്സുകാരന് രക്ഷയായത് റിക്ഷാവാലയുടെ കൈകൾ (Video)

0

 

 

 

മുംബൈ:  ഡോംബിവ്‌ലിയിലെ യുവാവിൻ്റെ ജാഗ്രതയിലൂടെ മൂന്നാം നിലയിൽ നിന്ന് വീണ 2 വയസ്സുകാരന് കിട്ടിയത് പുതുജീവിതം . കളിക്കുന്നതിനിടെ 13 നില കെട്ടിടത്തിൻ്റെ മൂന്നാം നിലയിലെ ബാൽക്കണിയിൽ നിന്ന് കുട്ടി വീഴുകയായിരുന്നു. ആ സമയം അവിടെയുണ്ടായിരുന്ന ഭാവേഷ് മാത്രെ എന്ന യുവാവ് ഉടൻ തന്നെ കുട്ടിയെ കണ്ട് ഓടിയെത്തി സ്വന്തം കൈകളിൽ താങ്ങി . കുട്ടി നിലം പതിച്ചെങ്കിലും ഇടക്ക് മാത്രേയുടെ കൈകൾ താങ്ങായി നിന്നുകൊണ്ട് വീഴ്ചയുടെ ശക്തികുറയുകയും കുട്ടി ചെറിയ പരിക്കുകളോടെ രക്ഷപ്പെടുകയും ചെയ്തു. ഡോംബിവ്‌ലിയിലെ (കിഴക്ക്) ദേവിചപാട യിൽ ഇന്നലെ ഉച്ചയോടെയാണ് സംഭവം നടന്നത്.

. കളിച്ചു കൊണ്ടിരിക്കെ കുട്ടി ഫ്ലാറ്റിൻ്റെ ബാൽക്കണിയിലെത്തിയപ്പോഴാണ് ബാലൻസ് തെറ്റി താഴോട്ടു പതിച്ചത് .ഗ്രില്ലിൽ പെയിന്റ് ചെയ്യുന്നതിനായി ഗ്രില്ലിൻ്റെ ഗ്ലാസ് നീക്കം ചെയ്തതാണ് കുട്ടി തുറസ്സായ സ്ഥലത്ത് നിന്ന് വീഴാൻ കാരണമായത്എന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.മാത്രയുടെ ധൈര്യത്തെ സംഭവം കണ്ടവരൊക്കെ പ്രശംസിച്ചു. തങ്ങളുടെ കുട്ടിയുടെ ജീവൻ രക്ഷിച്ചതിന്കുട്ടിയുടെ കുടുംബവും മാത്രേയോട് നന്ദി പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *