കർണാടകയിൽ വാഹനാപകടത്തിൽ 2 മലയാളി വിദ്യാർഥികൾ മരിച്ചു

കർണാടക: ചിത്രദുർഗ്ഗയിൽ ഉണ്ടായ വാഹനാപകടത്തിൽ 2 മലയാളി വിദ്യാർഥികൾ മരിച്ചു. ഇന്നലെ രാത്രിയാണ് അപകടം ഉണ്ടായത്. കൊല്ലം അഞ്ചല്‍ സ്വദേശികളായ യാസീൻ, അല്‍ത്താഫ് എന്നിവരാണ് മരിച്ചത്. ചിത്രദുർഗ്ഗ എസ്.ജെ.എം നഴ്സിംഗ് കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥികളാണ് ഇരുവരും.ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് ബസ്സുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. രാത്രി ഭക്ഷണം കഴിച്ചു മടങ്ങുന്നതിനിടെ ചിത്രഗുര്‍ഗ ജെ.സി.ആര്‍ ജംഗ്ഷന് സമീപത്തുവെച്ചായിരുന്നു അപകടം. കൂടെയുണ്ടായിരുന്ന നബീലെന്ന വിദ്യാര്‍ഥിയെ ബെംഗളുരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.