ദൃഷാനയെ ഇടിച്ചിട്ട വാഹനത്തെ കണ്ടെത്താനായി പരിശോധിച്ചത് 19,000 കാറുകള്‍ !
കോഴിക്കോട് : വടകരയിൽ ഒമ്പതു വയസ്സുകാരിയായ ദൃഷാനയെ ഇടിച്ചിട്ട ശേഷം നിർത്താതെ പോയ കാർ കണ്ടെത്താനായി പോലീസ് പരിശോധിച്ചത് 19,000 കാറുകള്‍! ഒടുവിൽ വടകര പുറമേരി സ്വദേശി ഷജീലിന്റേതാണ് കാറെന്നും ഇയാൾ വിദേശത്തേക്ക് കടന്നതായും പോലീസ് തിരിച്ചറിഞ്ഞു.
50,000 ഫോണ്‍കോളുകളും പരിശോധിക്കുകയും ചെയ്തു. ഇതിന് പുറമെ പരിധിയിലുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതായും പോലീസ് ചൂണ്ടിക്കാട്ടി. ഇടിച്ച കാറിൻ്റെ നിറം വെള്ളയാണ് എന്നതിനപ്പുറം വേറെ തെളിവൊന്നും പൊലീസിന് ലഭിച്ചിരുന്നില്ല . കേസില്‍ ഇന്‍ഷൂറന്‍സ് ക്ലെയിമുകള്‍ സംബന്ധിച്ചുള്ള രേഖകള്‍ പരിശോധിച്ചതിലൂടെയായിരുന്നു നിര്‍ണായക വിവരം ലഭിക്കുന്നത്.കാര്‍ മതിലിനിടിച്ചുവെന്ന് കാട്ടി, കാറുടമ കൂടിയായ ഷജീല്‍ എന്നയാള്‍ 2024 മാര്‍ച്ച് മാസത്തില്‍ ഇന്‍ഷൂറന്‍സ് ക്ലെയിമിന് എത്തിയതാണ് അന്വേഷണത്തെ ഇയാളിലേക്ക് തിരിച്ചുവിട്ടത് .ഇങ്ങനെയൊരു അപകടമുണ്ടാവുമ്പോള്‍ വണ്ടിക്കുണ്ടാവുന്ന പരിക്കിന് സമാനമായിരുന്നു ഈ ഇന്‍ഷൂറന്‍സ് ക്ലെയിമെടുത്ത വണ്ടിക്കുമുണ്ടായത്. വാഹനത്തിന്റെ പ്രധാന ഭാഗങ്ങളെല്ലാം മാറ്റിയതായും കണ്ടെത്തി .
പത്തുമാസത്തിന് ശേഷമാണ് അന്വേഷണസംഘം കാര്‍ കണ്ടെത്തിയത്. ഫെബ്രുവരി 17 ന് വടകര ചോറോട് രാത്രി പത്തുമണിയോടെ റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് കണ്ണൂര്‍ മേലേ ചൊവ്വ സ്വദേശി ഒമ്പതുവയസുകാരിയായ ദൃഷാനയെയും മുത്തശ്ശി 68 കാരി ബേബിയെയും തലശ്ശേരി ഭാഗത്തേക്ക് അമിത വേഗതയില്‍ പോവുകയായിരുന്ന കാര്‍ ഇടിച്ചു തെറിപ്പിച്ചത്. ബേബി തല്‍ക്ഷണം മരിച്ചു. മുണ്ടയാട് എല്‍പി സ്കൂളില്‍ അഞ്ചാം തരം വിദ്യാര്‍ത്ഥിനിയായ ദൃഷാനയ്ക്ക് ഗുരുതര പരിക്കേറ്റു. ആറു മാസമായി കോമ അവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തുടരുകയാണ് 9 വയസുകാരി.
ദൃഷാനയെ സഹായിക്കാം…
SMITHA N.K
KERALA GRAMEEN BANK
PANOOR BRANCH
AC NO. 4060 210 100 2263
IFSC KLGB 0040602