19 കാരിയോട് കാമുകൻ ചെയ്തത് ക്രൂരമായ പീഡനം

0

എറണാകുളം: ചോറ്റാനിക്കരയില്‍ 19 കാരിയായ പോക്സോ കേസ് അതിജീവിത നേരിട്ടത് ക്രൂരമർദ്ദനവും ലൈംഗിക പീഡനവുമെന്ന് പൊലീസ് പറഞ്ഞു. പ്രതിയും സുഹൃത്തുമായ തലയോലപ്പറമ്പ് സ്വദേശി അനൂപിനെ യുവതിയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രതിയെ തൃപ്പൂണിത്തുറ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.

ചുറ്റിക ഉപയോഗിച്ചാണ് പ്രതി അനൂപ് യുവതിയെ മർദ്ദിച്ചതെന്നാണ് വിവരം. പീഡനവും മർദ്ദനവും സഹിക്കാനാവാതെ താന്‍ മരിക്കാന്‍ പോകുകയാണെന്ന് പറഞ്ഞ് പെണ്‍കുട്ടി ഫാനില്‍ കുരുക്കിടുകയായിരുന്നു. ‘പോയി ചത്തോ’ എന്നായിരുന്നു അനൂപിന്‍റെ പ്രതികരണം. തുടർന്ന് യുവതി ഷാൾ കഴുത്തിൽ കുരുക്കി ആത്മഹത്യയ്‌ക്ക് ശ്രമിക്കുകയായിരുന്നു.

എന്നാല്‍ തൂങ്ങിയ പെണ്‍കുട്ടി മരണവെപ്രാളത്തില്‍‌ പിടയുന്നത് കണ്ടപ്പോള്‍ അനൂപ് തന്നെയാണ് ഷാള്‍ മുറിച്ച് താഴെയിട്ടത്. ശബ്‌ദം പുറത്തുകേള്‍ക്കാതിരിക്കാന്‍ മുഖം അമര്‍ത്തിപിടിച്ചു. അബോധാവസ്ഥയിലായ പെണ്‍കുട്ടി മരിച്ചുവെന്ന് കരുതിയാണ് അനൂപ് അവിടെ നിന്നിറങ്ങിയത്. മണിക്കൂറുകളോളം കാത്തു നിന്നുവെങ്കിലും ബോധം തെളിയാത്തതോടെ യുവതി മരിച്ചെന്ന് കരുതി പ്രതി അനൂപ് രക്ഷപ്പെടുകയായിരുന്നു.

അതേസമയം, പ്രതി യുവതിയെ മർദ്ദിക്കാൻ ഉപയോഗിച്ച ചുറ്റിക തെളിവെടുപ്പിനിടെ കണ്ടെത്തിയതായി ചോറ്റാനിക്കര സിഐ മനോജ് വ്യക്തമാക്കി. ദേഹമാസകലം ഈ ചുറ്റിക ഉപയോഗിച്ച് മർദ്ദിച്ചിരുന്നു. കഴുത്തിൽ കുരുക്കിയ ഷാൾ, പെൺകുട്ടിയുടെ വസ്ത്രം എന്നിവയും കണ്ടെത്തിയിട്ടുണ്ട്. ചികിത്സയില്‍ തുടരുന്ന 19കാരിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്. വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് പെണ്‍കുട്ടി ജീവന്‍ നിലനിര്‍ത്തുന്നത്.

കഴുത്തിൽ കയർ കുരുങ്ങി അവശനിലയിൽ പെൺകുട്ടിയെ കണ്ട സംഭവം: ആൺസുഹൃത്ത് പോലീസ് കസ്റ്റഡിയിൽ

 

 

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *