ന്യുഡൽഹി റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലുംപ്പെട്ട് 18 മരണം! അമ്പതോളം പേർക്ക് പരിക്ക് !

ന്യുഡൽഹി :മഹാ കുംഭത്തിൽ പങ്കെടുക്കാൻ പ്രയാഗ്‌രാജിലേക്കുള്ള മൂന്ന് ട്രെയിനുകളിൽ കയറാൻ ആയിരക്കണക്കിന് ആളുകൾ ഒത്തുകൂടിയപ്പോഴാണ് അപകടം സംഭവിച്ചതെന്ന് റെയിൽവേ വൃത്തങ്ങൾ അറിയിച്ചു. പ്രയാഗ്‌രാജിലേക്ക് പോകേണ്ട രണ്ട് ട്രെയിനുകൾ, സ്വതന്ത്ര സേനാനി എക്‌സ്‌പ്രസ്, സ്‌റ്റേഷനിൽ നിന്ന് പുറപ്പെടാൻ നിശ്ചയിച്ചിരുന്ന ഭുവനേശ്വർ രാജധാനി എന്നിവ വൈകിയതുകാരണം പ്രയാഗ്‌രാജ് എക്‌സ്പ്രസ് പുറപ്പെടാൻ നിശ്ചയിച്ചിരുന്ന 14-ാം നമ്പർ പ്ലാറ്റ്‌ഫോമിൽ ജനക്കൂട്ടം തടിച്ചുകൂടിയതായി റെയിൽവേ അധികൃതർ പറഞ്ഞു.തുടർന്നുണ്ടായ തിക്കിലും തിരക്കിലുമാണ് ദുരന്തമുണ്ടായത്.
“പ്രയാഗ്‌രാജ് എക്‌സ്പ്രസ് 14-ാം നമ്പർ പ്ലാറ്റ്‌ഫോമിൽ നിൽക്കുമ്പോൾ വൻ ജനക്കൂട്ടം ഉണ്ടായിരുന്നു. സ്വതന്ത്ര സേനാനി എക്‌സ്‌പ്രസും ഭുവനേശ്വർ രാജധാനിയും വൈകി, ഈ ട്രെയിനുകളിലെ യാത്രക്കാരും പ്ലാറ്റ്‌ഫോമിൽ ഉണ്ടായിരുന്നു. 12, 13, 14.പ്ലാറ്റുഫോമുകളിലും നിയന്ത്രണാതീതമായ ജനക്കൂട്ടം ആയിരുന്നു.,” ഡിസിപി (റെയിൽവേ) കെപിഎസ് മൽഹോത്ര പറഞ്ഞു.
ലോക് നായക് ജയ് പ്രകാശ് നരേൻ (എൽഎൻജെപി) ആശുപത്രിയിലാണ് മൃതദേഹങ്ങളുള്ളത്. സംഭവത്തിൽ റെയിൽവേ അന്യേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.