പതിനാറുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി

ഇടുക്കി: ഇടുക്കി കാഞ്ചിയാറിൽ പതിനാറുകാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കക്കാട്ടുകട സ്വദേശി ഉദയന്റെ മകൾ ശ്രീപാർവതി ആണ് മരിച്ചത്.
വീടിനു പിറകിലുള്ള മുറിയിൽ ആണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി . മരണ കാരണം കണ്ടെത്താൻ പൊലിസ് അന്വേഷണവും തുടങ്ങി.