അഞ്ചാം ക്ലാസുകാരിയെ 16കാരൻ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു

പത്തനംതിട്ട: അടൂരിൽ അഞ്ചാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പതിനാറുകാരനുൾപ്പെടെ രണ്ട് പേർ പിടിയിൽ. എറണാകുളം സ്വദേശി സുധീഷ്, അയൽവാസിയായ പതിനാറുകാരൻ എന്നിവരാണ് അറസ്റ്റിലായത്. അടൂരിൽ പെൺകുട്ടിയുടെ വീടിനോട് ചേർന്നുള്ള സ്ഥലത്ത് ഒരു ചടങ്ങിനെത്തിയതാണ് സുധീഷ് . കേസിൽ പിടിയിലായ പതിനാറുകാരൻ പെൺകുട്ടിയുടെ അയൽവാസിയായിരുന്നു.
പെൺകുട്ടിയെ വീടിന് സമീപത്ത് നിന്നും തട്ടിക്കൊണ്ടുപോയി ഒഴിഞ്ഞ സ്ഥലത്ത് വച്ച് ബലമായി പിടിച്ചുവച്ച് ക്രൂര പീഡനത്തിന് ഇരയാക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.അടൂർ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തി പ്രതികളെ പിടികൂടി അറസ്റ്റ് രേഖപ്പെടുത്തി. സുധീഷിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. പതിനാറുകാരനെ ജുവൈനൽ ഹോമിൽ ഹാജരാക്കി. പെൺകുട്ടിയുടെ വൈദ്യപരിശോധന ഉൾപ്പെടെ നടത്തിയാണ് പ്രതികളെ അതിവേഗം പിടികൂടി നടപടികൾ സ്വീകരിച്ചതെന്ന് പൊലീസ് അറിയിച്ചു.