കൊച്ചിയിൽ, ഫ്‌ളാറ്റിൽ നിന്ന് വീണ് 15കാരൻ  മരിച്ചു.

0

എറണാകുളം : കൊച്ചിയിൽ ഫ്ലാറ്റിൽ നിന്ന് വീണ് 15 കാരന് ദാരുണാന്ത്യം. തൃപ്പൂണിത്തുറ ചോയിസ് ടവറിൽ താമസിക്കുന്ന സരിൻ -രചന ദമ്പതികളുടെ മകൻ മിഹിറാണ് ഫ്ലാറ്റിലെ ഇരുപത്തിയാറാം നിലയിൽ നിന്ന് വീണ് തൽക്ഷണം മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് മൂന്നരയോടെയായിരുന്നു അപകടം. മുകളിൽ നിന്ന് വീണ കുട്ടി മൂന്നാം നിലയിലെ ഷീറ്റിട്ട ടെറസിൽ പതിക്കുകയായിരുന്നു. ഫയർ ഫോഴ്‌സ് എത്തിയാണ് മൃതദേഹം മാറ്റിയത്. ഹിൽ പാലസ് പൊലീസ് ഫ്ലാറ്റിൽ എത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹം ഇൻക്വെസ്റ്റിനു ശേഷം ആശുപത്രിയിലേക്ക് മാറ്റി. തിരുവാണിയൂർ ഗ്ലോബൽ പബ്ലിക് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ് മിഹിർ.

കഴിഞ്ഞ ദിവസമാണ് കൊച്ചി കാക്കനാട് സ്‌കൈലൈൻ ഫ്ലാറ്റിലെ ഏഴാം നിലയിൽ നിന്ന് വീണു 17 കാരൻ മരിച്ചത്. .ഫ്ലാറ്റിൽ താമസിക്കുന്ന. ഐടി മേഖലയിലെ ജീവനക്കാരായ ദമ്പതികളുടെ മകനും തൃക്കാക്കര നൈപുണ്യ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയുമായ ജോഷ്വാ ആണ് മരിച്ചത്. സ്വിമ്മിംഗ് പൂളിൽ മരിച്ചനിലയിൽ കാണപ്പെടുകയായിരുന്നു .ഈ മരണം ആത്മഹത്യ ആണെന്നാണ് വിവരം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *