സംഭവത്തിൽ പ്രായപൂ‍ർത്തിയാകാത്ത ഒരാൾ അടക്കം 17 പേരെ പൊലീസ്  അറസ്റ്റ് ചെയ്തിട്ടുണ്ട്. അമ്മ തനിച്ച് വള‍ർത്തിയിരുന്നു കുട്ടി രൂക്ഷമായ ദാരിദ്രത്തിലായിരുന്നു കഴിഞ്ഞിരുന്നതെന്നാണ് പൊലീസ് പറയുന്നത്. മാഡിഗ വിഭാഗത്തിലുള്ള പെൺകുട്ടി താമസിച്ചിരുന്ന ഗ്രാമത്തിൽ പിന്നോക്ക വിഭാഗത്തിലുള്ളവർ വളരെ കുറവായിരുന്നുവെന്നും പൊലീസ് വിശദമാക്കി.

പ്രസവം കഴിയുന്നത് വരെ 15കാരിയെ ആശുപത്രിയിൽ സംരക്ഷിക്കാനാണ് നിലവിൽ അധികൃതർ തീരുമാനം . കൗൺസിലിംഗ് അടക്കമുള്ള സഹായങ്ങളും 15കാരിക്ക് ലഭ്യമാക്കി. 15കാരിയുടെ സഹപാഠികളിലൊരാളും കുട്ടിയെ പീഡനത്തിനിരയാക്കിയിട്ടുണ്ട്. സ്കൂളിൽ നിന്ന് ഒരുമിച്ച് എടുത്ത ഫോട്ടോ കാണിച്ചായിരുന്നു സഹപാഠി പീഡ‍നം ആരംഭിച്ചത്. പിന്നീട് ഈ ദൃശ്യങ്ങൾ ഉപയോഗിച്ച് 14 പേർ 15കാരിയെ പീഡിപ്പിക്കുകയായിരുന്നു. 18നും 51നും ഇടയിൽ പ്രായമുള്ളവരെയാണ് ശ്രീ സത്യസായി ജില്ലാ പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്.