പതിനാലാമത് അന്താരാഷ്ട്ര നാടകോത്സവത്തിന് ഇന്ന് തുടക്കം
തൃശൂര്‍. കേരള സംഗീത നാടക അക്കാദമിയുടെ പതിനാലാമത് അന്താരാഷ്ട്ര നാടകോത്സവത്തിന് ഇന്ന് അരങ്ങുണരും.
മന്ത്രി സജി ചെറിയാൻ ഇന്ന് വൈകിട്ട് 5 ന് നാടകോത്സവം ഉദ്ഘാടനം ചെയ്യും. ഈമാസം 16 വരെ നീണ്ടുനിൽക്കുന്ന നാടകോത്സവത്തിൽ രാജ്യത്തിനകത്തു നിന്നും പുറത്തു നിന്നുമായി നിരവധി നാടകങ്ങളാണ് എത്തുന്നത്.
ഏഴു വേദികൾ, തെരഞ്ഞെടുത്ത 23 നാടകങ്ങൾ 47 പ്രദർശനങ്ങൾ അന്താരാഷ്ട്ര നാടകോത്സവത്തിന് തൃശ്ശൂർ ഒരുങ്ങിക്കഴിഞ്ഞു. ഫെബ്രുവരി 16 വരെ നീളുന്ന ദിനരാത്രങ്ങൾ തൃശ്ശൂർ നാടകങ്ങളുടെ അരങ്ങാകും.സമകാലിക രാഷ്ട്രീയം തുടങ്ങി വിവിധ വിഷയങ്ങൾ സംവദിക്കുന്ന നാടകോത്സവത്തിന് ഒരുമ, സമാധാനം, ദൃഢവിശ്വാസം എന്നതാണ് ഇത്തവണത്തെ ആപ്തവാക്യം.
സംഗീത നാടക അക്കാദമിക്കൊപ്പം രാമനിലയം, സ്കൂൾ ഓഫ് ഡ്രാമ കാമ്പസുകൾ, കോർപറേഷൻ പാലസ് ഗ്രൗണ്ട്, ടൗൺ ഹാൾ എന്നിവ വേദികളാകും. സാമ്പത്തിക പരാധീനതകൾക്കിടയിലും നാടകോത്സവം ഏറ്റവും മികച്ചതാക്കാനുള്ള ഒരുക്കത്തിലാണ് സംഘാടകർ.ഡൽഹിയിലെ ട്രാം ആർട്സ് ട്രസ്റ്റിന്റെ മാട്ടി കഥ, ഡൽഹി ദസ്താൻ ലൈവിന്റെ കബീര ഖദാ ബസാർ മേ എന്നിവയാണ് ഉദ്ഘാടന ദിവസത്തെ മറ്റ് പ്രദർശനങ്ങൾ.