14 ദിവസത്തിനുള്ളിൽ 3 ആത്‍മഹത്യകൾ ഇല്ലതാക്കി മുംബൈ പോലീസ്
മുംബൈ: ഗാർഹിക പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട വ്യത്യസ്‌ത സംഭവങ്ങളിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച മൂന്നു സ്ത്രീകളെ വസായിലെ നൈഗാവ് പോലീസ് സ്റ്റേഷനിലെ രണ്ട് യുവ പോലീസുകാർ രക്ഷിച്ചു. ഹെൽപ്പ് ലൈനിൽ വന്ന വിളികളുടെ അടിസ്ഥാനത്തിൽ സംഭവസ്ഥലത്ത് ഉടൻ എത്തിയാണ് ഇവരെ പോലീസ് ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത് .ഇതിൽ ഒരു 16 കാരി ആത്മഹത്യയ്ക്ക് ശ്രമിച്ചത് അമ്മ വീട്ടുജോലി ചെയ്യാൻനിർബന്ധിച്ചു എന്ന കരണത്തിലാണ് . വാതിലടച്ചു മകൾ തൂങ്ങി മരിക്കാൻ പോകുന്നു എന്ന്
പോലീസ് ഹെൽപ്പ് ലൈൻ വഴി വിവരം അറിയിച്ചത് പെൺകുട്ടിയുടെ അമ്മയാണ് .
വാതിൽ ചവുട്ടി തുറന്ന് ഫ്ളാറ്റിൽ പ്രവേശിച്ച സന്തോഷ് ഗുജേ എന്ന പോലീസുകാരൻ വാഷിങ് മെഷീന് മുകളിൽ നിന്നും കഴുത്തിൽ കുരുക്കിട്ടുനിന്ന പെൺകുട്ടിയെ അനുനയിപ്പിച്ച് പിന്തിരിപ്പുകയായിരുന്നു.നായിഗാവ്ലെ ‘റെഡ്റോസ് ‘എന്ന കെട്ടിടത്തിലാണ് സംഭവം .
പത്തുദിവസങ്ങൾക്കു മുന്നേ ‘നക്ഷത്ര പാരഡൈസ് ‘എന്ന കെട്ടിടത്തിലെ പതിമൂന്നാം നമ്പർ ഫ്ലാറ്റിൻ്റെ ബാൽക്കണിയിൽ നിന്ന് ആത്മഹത്യചെയ്യാൻ ശ്രമിച്ച ൩൭ വയസ്സുള്ള സാഹസികമായി രക്ഷിച്ചത് സന്തോഷ് ഗുജ ആയിരുന്നു. ഭർത്താവുമായി വഴക്കിട്ടതിന് ശേഷം ആത്മഹത്യക്ക് ശ്രമിക്കുന്ന കാര്യം അയൽവാസിയാണ് ഹെൽപ്പ് ലൈൻ വഴി പോലീസിനെ അറിയിച്ചിരുന്നത്.
മറ്റൊരു സംഭവത്തിൽ തൂങ്ങിനിക്കുന്ന 24 കാരിയെ താഴെയിറക്കി കൃത്രിമ ശ്വാസം(സിപിആർ) നൽകി രക്ഷിച്ചത് നായ്‌ഗാവ് അസിസ്റ്റൻ്റ് പോലീസ് ഇൻസ്പെക്ടർ ബലറാം പാൽക്കർ ആണ്. മഹാരാഷ്ട്ര നിവാസികൾക്ക് അടിയന്തിരമായി പോലീസ് ഇടപെടൽ ആവശ്യമായ ഏത് അടിയന്തര സാഹചര്യത്തിലും ബന്ധപ്പെടാനുള്ള ഫോൺ നമ്പർ 112 ആണ് . ഫോൺ കിട്ടിയാൽ ഉടൻ അതാതു പ്രദേശങ്ങളിലുള്ള പോലീസ് കൺട്രോൾ റൂമിലേക്ക് സന്ദേശം കൈമാറുകയും ഉടൻ നടപടി ഉണ്ടാകുകയും ചെയ്യും.