പതിമൂന്നാം മലയാളോത്സവം – സാഹിത്യ മത്സരങ്ങളുടെ വിജയികളെ പ്രഖ്യാപിച്ചു : കവിത: മായാദത്ത് ,ചെറുകഥ: ജ്യോതിലക്ഷ്‍മി ,ലേഖനം: ശ്രീപ്രസാദ് വടക്കേപ്പാട്ട്
പതിമൂന്നാം മലയാളോത്സവത്തോടനുബന്ധിച്ച് മലയാള ഭാഷാ പ്രാചാരണ സംഘം മഹാരാഷ്ട്ര അടിസ്ഥാനത്തില്‍ സംഘടിപ്പിച്ച സാഹിത്യ മത്സരങ്ങളുടെ ഫല പ്രഖാപനം നടന്നു.
കവിതയില്‍ ഒന്നാം സമ്മാനം മായാദത്ത് (കവിത: ചിലന്തിവല), രണ്ടാം സമ്മാനം രേഖ രാജ് (കവിത: എന്റെ വീട്) എന്നിവര്‍ക്കും, ചെറുകഥയില്‍ ഒന്നാം സമ്മാനം ജ്യോതിലക്ഷ്മി നമ്പ്യാര്‍ (കഥ: ടീന്‍ ക്ലബ്) രണ്ടാം സമ്മാനം തുളസി മണിയാര്‍ (കഥ: മറ തേടുന്ന മഹാനഗരം) എന്നിവര്‍ക്കും, ലേഖന ത്തില്‍ (വിഷയം:“നിര്‍മ്മിതബുദ്ധി (ആര്‍ടിഫിഷ്യല്‍ ഇന്റെലിജെന്‍സ്) – സാദ്ധ്യതകളും വെല്ലുവിളിയും“) ഒന്നാം സമ്മാനം: ശ്രീപ്രസാദ് വടക്കേപ്പാട്ട്, രണ്ടാം സമ്മാനം: ഗിരീഷ് രാജ എന്നിവര്‍ക്കുമാണ് ലഭിച്ചത്.
എം.ജി.അരുണ്‍, സജി അബ്രഹാം, ജി വിശ്വനാഥന്‍ എന്നിവര്‍ ലേഖനത്തിലും ഡോ.പി.ബി.ഹൃഷികേശന്‍, സെബാസ്റ്റ്യന്‍, ശ്രീകുമാര്‍ കരിയാട് എന്നിവര്‍ കവിതയിലും സോക്രട്ടീസ് കെ. വാലത്ത്, ജേക്കബ് ഏബ്രഹാം എന്നിവര്‍ ചെറു കഥയിലും വിധികര്‍ത്താക്കളായിരുന്നു. 2025 ജനുവരിയില്‍ നടക്കുന്ന പതിമൂന്നാം മലയാളോത്സവം സമാപന സമ്മേളനത്തില്‍ വച്ച് സമ്മാനത്തുകയും ട്രോഫിയും നല്‍കി വിജയികളെ ആദരിക്കുന്നതാണ്.
സാഹിത്യ മത്സരങ്ങളില്‍ പങ്കെടുത്ത് , വന്‍വിജയമാക്കിത്തീര്‍ത്ത എല്ലാ അക്ഷരസ്നേഹികളോടും മലയാള ഭാഷാ പ്രചാരണ സംഘം നന്ദി അറിയിച്ചു.