പതിമൂന്നാമത് മലയാളോത്സവം : മേഖലാ മത്സരങ്ങൾ അവസാനിച്ചു ,ഇനി ആവേശകരമായ കേന്ദ്രതല മത്സരങ്ങളിലേയ്ക്ക് ..
മുംബൈ :മലയാള ഭാഷാ പ്രചാരണ സംഘത്തിന്‍റെ പതിമൂന്നാമത് മലയാളോത്സവത്തിന്റെ ഭാഗമായുള്ള മേഖലാ മലയാളോത്സവങ്ങൾ വലിയ ജനപങ്കാളിത്തത്തോടെ, വൻ വിജയമായി ഡിസംബർ എട്ടിന് സമാപിച്ചതായി സംഘാടകർ അറിയിച്ചു.കേന്ദ്രതല മലയാളോത്സവം ഡിസംബർ 22-ാം തീയ്യതി ഡോംബിവ് ലി ഈസ്റ്റ് കമ്പൽപാഡ യിലുള്ള യിലുള്ള മോഡൽ കോളേജിൽ വച്ച് രാവിലെ 9 മണി മുതൽനടക്കും .
കഥ പറച്ചിൽ ,നാടോടി നൃത്തം, മോഹിനിയാട്ടം, ലളിതഗാനം, സിനിമാഗാനം, നാടകഗാനം, കവിതാപാരായണം, മാപ്പിളപ്പാട്ട്, മോണോ ആക്ട്, കഥാ പ്രസംഗം, വായന മത്സരം, പ്രസംഗ മത്സരം,കയ്യെഴുത്ത്,ചിത്രരചന,ക്വിസ് തുടങ്ങിയ വ്യക്തിഗത മത്സരങ്ങളും സംഘനൃത്തം, ഒപ്പന, മാർഗ്ഗം കളി,നാടൻ പാട്ട്, കരോൾ പാട്ട്, ആംഗ്യപ്പാട്,ഇഷ്ടമുള്ള കവിതയുടെ ദൃശ്യാവിഷ്കാരം,നാടകംതുടങ്ങിയ ഗ്രൂപ്പ് മത്സരങ്ങളുമാണ് കലാമത്സരങ്ങളിൽ ഉൾപ്പെടുത്തിയിട്ടുളത്.
മേഖലാ തല മത്സരങ്ങളിൽ ഒന്നും രണ്ടും സ്ഥാനം ലഭിച്ചവരുടെ കേന്ദ്ര തല മത്സരമാണ് ഡിസംബർ 22 ന് നടക്കുന്നത്.നാല് വയസ് മുതൽ 85 വയസ് വരെ പ്രായമുള്ളവരാണ് മേഖലാ വിജയികളായ ഫൈനൽ മത്സരാർത്ഥികൾ.
മേഖലാ മലയാളോത്സവങ്ങളിൽ ലഭിച്ച പങ്കാളിത്തവും പിന്തുണയും സഹകരണവും കേന്ദ്ര മലയാളോത്സവത്തിലും ഭാഷാ സ്നേഹികളായ മുഴുവൻ മലയാളികളിൽനിന്ന് പ്രതീക്ഷിക്കുന്നതായും എല്ലാവരേയും മത്സരപരിപാടികളിലേക്ക് സ്വാഗതം ചെയ്യുന്നതായും എംബിപിഎസ് ജനറൽ സെക്രട്ടറി രാജൻ നായർ അറിയിച്ചു .