കണ്ണൂര്‍ പയ്യന്നൂരില്‍ 13 വയസ്സുകാരിയെ കാണാതായി,സ്കൂട്ടറിൽ തട്ടി കൊണ്ട് പോകുന്ന ദൃശ്യം ലഭിച്ചു
പയ്യന്നൂർ: കണ്ണൂര്‍ പയ്യന്നൂരില്‍ 13 വയസ്സുകാരിയെ കാണാനില്ലെന്ന് പരാതി. കന്നഡ ദമ്പതികളുടെ മകളെയാണ് കാണാതായത്. കുട്ടിയെ ഒരാള്‍ സ്കൂട്ടറില്‍ കൊണ്ടുപോകുന്ന ദൃശ്യം പോലീസിന് ലഭിച്ചു.
ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമാണ് കുട്ടിയെ കാണാതായത്. വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന കുട്ടിയെ പിന്നീട് കാണാതാകുകയാരിന്നുവെന്ന് രക്ഷിതാക്കൾ അറിയിച്ചു.
രക്ഷിതാക്കൾ നടത്തിയ അന്വേഷണത്തിലാണ് ബന്ധുവായ ഒരാൾ സ്കൂട്ടറിൽ കയറ്റി കൊണ്ടുപോകുന്നത് കണ്ടെത്തിയത്. മീൻ പിടിത്തത്തിനായി കണ്ണൂരിൽ എത്തിയവരാണ് കുടുംബം. സിസിടിവി ദൃശ്യങ്ങളും ഇയാളുടെ ഫോൺ നമ്പറും ഉപയോഗിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.