13കാരിയെ നിരവധിപേർ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി :പിടിയിലായവരിൽ പ്രായപൂർത്തി എത്താത്തവരും

0

തിരുവനന്തപുരം: കിളിമാനൂരിനടുത്ത് നഗരൂരിൽ പ്രായപൂർത്തിയാവാത്ത പെൺക്കുട്ടിയെ നിരവധിപേർ പീഡിപ്പിച്ചതായി പരാതി.മൊബൈലിൻ്റെ അമിത ഉപയോഗം ശ്രദ്ധയിൽപ്പെട്ട അധ്യാപകർ പെൺകുട്ടിയെ ‘സഖി’ പ്രവർത്തകരെ അറിയിച്ച്‌ കൗൺസിലിന് വിധേയമാക്കിയപ്പോഴാണ് നടക്കുന്ന പീഡനവാർത്ത പുറംലോകമറിയുന്നത് .അമ്മയുടെ സുഹൃത്തടക്കം നിരവധിപേർ കഴിഞ്ഞ ഒരുവർഷമായി പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു വരികയായിരുന്നു എന്ന് പോലീസ് പറഞ്ഞു .ഇവരിൽ പ്രായപൂർത്തിയെത്താത്ത നാല് വിദ്യാർത്ഥികളുമുണ്ട് .
അമ്മയുടെ സുഹൃത്തുമായ സനൽ എന്ന 36 കാരനെ ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള
സംഘം കസ്റ്റഡിയിലെടുത്തു.5 കേസ്സുകൾ ഇതിനകം രജിസ്ട്രർ ചെയ്തിട്ടുണ്ട്.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *