125 വർഷം പഴക്കമുള്ള എൽഫിൻസ്റ്റൺ പാലം ഫെബ്രുവരി അവസാനവാരം പൊളിക്കും

0

 

പ്രഭാദേവി, പരേൽ സ്റ്റേഷനുകൾക്ക് സമീപമുള്ള റെയിൽവേ ട്രാക്കുകൾക്ക് മുകളിലൂടെ കടന്നുപോകുന്ന നിർണായകമായ കിഴക്ക്-പടിഞ്ഞാറ് ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന ബ്രിട്ടീഷ് കാലഘട്ടത്തിലെ പാലമാണ് പൊളിക്കുന്നത് . പാലത്തിന്റെ ഉയരവും വീതിയും വർദ്ധിപ്പിക്കുകയും സേവ്‌രി – വർളി പാത നിർമ്മിക്കുന്നതിനുമാണ് പൊളിച്ചു പണിയുന്നത്.രണ്ട് പദ്ധതികളും പൂർത്തിയാകുമ്പോൾ, സാന്താക്രൂസ്-ചെമ്പൂർ ലിങ്ക് റോഡിന് ശേഷം റെയിൽവേ പാളങ്ങൾക്ക് മുകളിലൂടെയുള്ള മുംബൈയിലെ രണ്ടാമത്തെ ഡബിൾ ഡക്കർ പാതയായിരിക്കുമിത് .ബാന്ദ്ര-വർളി സീ ലിങ്കിനും അടൽ സേതു എന്നറിയപ്പെടുന്ന മുംബൈ ട്രാൻസ് ഹാർബർ ലിങ്കിനും ഇടയിലുള്ള സിഗ്നൽ രഹിത പാലമായിരിക്കും 4.5 കിലോമീറ്റർ നീളമുള്ള സെവ്രി-വർളി കണക്റ്റർ. 27 മീറ്റർ ഉയരത്തിൽ സെൻട്രൽ മുംബൈയിലെ ഏറ്റവും തിരക്കേറിയ പ്രദേശങ്ങളിലൂടെ കടന്നുപോകുകയും സെവ്രി, പരേൽ, പ്രഭാദേവി എന്നിവിടങ്ങളിലെ റെയിൽവേ ലൈനുകൾ, മോണോറെയിൽ, ഈസ്റ്റേൺ എക്സ്പ്രസ് ഹൈവേയിലെ പരേൽ മേൽപ്പാലം, സേനാപതിയിലെ എൽഫിൻസ്റ്റൺ മേൽപ്പാലം എന്നിവയിലൂടെ പാത കടന്നുപോകും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *